ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84 കടന്നു

കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന തിങ്കളാഴ്ചയും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപ എന്നിങ്ങനെയുമാണ് ഇന്നത്തെ വില.

 

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 80.73 രൂപയും മുംബൈയിൽ 88.12 മാണ് ഇന്നത്തെ വില.

Comments (0)
Add Comment