തിരുവല്ല: വിഭവങ്ങൾ മൂലധനമായി കണക്കാക്കിയിരുന്ന കാലത്തിൽ നിന്നും ജ്ഞാനോത്പാദനം മൂലധനമായി പ്രവർത്തിക്കുന്ന സമ്പദ് വ്യവസ്ഥയിലാണ് നാം ജീവിക്കുന്നതെന്നും ആർജിക്കുന്ന അറിവ് സാമൂഹിക പരിവർത്തനത്തിന് വേണ്ടി പ്രയോഗിക്കണമെന്നും അഡ്വ. മാത്യു റ്റി തോമസ് എംഎൽഎ പറഞ്ഞു. ഡോക്ടറേറ്റ് നേടിയ ഗവേഷണ വിദ്യാർത്ഥികളെ അനുമോദിക്കാൻ
ദലിത് ക്രിസ്ത്യൻ ഡിസ്ക്കഷൻ ഫോറം സംഘടിപ്പിച്ച സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ ബിനോയ് ഏബ്രഹാം അധ്യക്ഷത വഹിച്ച അനുമോദന സമ്മേളനത്തിൽ ന്യൂഡൽഹി, ജെ എൻ യു വിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. വിനിൾ പോൾ, കേരളാ സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ബെറ്റി സണ്ണി, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ. ആൻ മേരി ജേക്കബ് എന്നിവരെ ആദരിച്ചു.
പാസ്റ്റർ ജെയ്സ് പാണ്ടനാട്, ഡോ എം കെ സുരേഷ്, പ്രൊഫ. സ്വപ്ന പി, സർവ്വശ്രീ സതീഷ് വി കെ, രാജു തേക്കടയിൽ, ടീ എം സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാപ്റ്റൻ ടിനോ തോമസ് സ്വാഗതവും സോണി കെ ജെ നന്ദിയും പറഞ്ഞു.