ചപ്പാത്ത്: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്നും പുതിയ ഡാം പണിത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുൻ നിയമസഭാ ചീഫ് വിപ്പ് ശ്രീ. പി സി ജോർജ്ജ് പറഞ്ഞു. ക്രൈസ്തവ സംയുക്ത സമിതിയുടെയും എക്ലീഷ്യ യുണൈറ്റഡ് ഫോറത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചപ്പാത്ത്, മേരികുളം സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടന്ന പ്രാർഥനാ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിന് വെള്ളവും കേരളത്തിന് ജീവൻ്റെ സുരക്ഷയും ഉറപ്പ് വരുത്തുന്ന രാഷ്ട്രീയ തീരുമാനം ഉടൻ ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടച്ചേർത്തു.
റവ. ഡോ. ഫാദർ ജോൺസൺ തേക്കടയിൽ അധ്യക്ഷത വഹിച്ചു. അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ പ്രമേയം അവതരിപ്പിച്ചു. ഫാദർ വർഗ്ഗീസ് കുളംപള്ളിൽ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ രാജു ആനിക്കാട്, ഫാദർ സെബാസ്റ്റ്യൻ, മുല്ലപെരിയാർ സമരസമിതി രക്ഷാധികാരി, ഫാദർ ജോയ് നിരപ്പേൽ, കൺവീനർ കെ എൻ മോഹൻദാസ്, ഡിസിസി പ്രസിഡൻ്റ് സി പി മാത്യു, അഡ്വ. സോനു അഗസ്റ്റിൻ, ഗിന്നസ് സുനിൽ ജോസഫ്, ഡോ.ജോൺസൺ ഇടിക്കുള, ഡോ. ജോർജ് വർഗീസ്, സിഎസ്ഐ ജില്ലാ ചെയർമാൻ, റവ. ഫാദർ ജസ്റ്റിൻ മണി,റവ. കെ എ ലൂക്കോസ്, റവ. മനോജ് ചാക്കോ, റവ. പി എസ് ചാക്കോച്ചൻ, റവ. അനിൽ സി മാത്യു, റവ. നോബിൾ തെക്കേക്കര, പാസ്റ്റർന്മാരായ സുനിൽ കൊടിത്തോട്ടം, ബിജു പാമ്പാടി, ജിജി ചാക്കോ, ജെയിംസ് ജോസഫ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു.
ആകഥിന ഏകദിന പ്രാർഥനാ യജ്ഞത്തിൽ അനവധി വിശ്വാസികൾ പങ്കെടുത്തു.