കോട്ടയം: ഡോ. പി എസ് ഫിലിപ്പിൻ്റെ വിയോഗത്തിലൂടെ ഇന്ത്യയിലെ പെന്തകോസ്ത് സമൂഹത്തിന് നഷ്ട്ടപ്പെട്ടത് പ്രതിഭാധനനായ സഭാ നേതാവിനെയാണെന്ന് പിസിഐ കേരളാ സ്റ്റേറ്റ് വിലയിരുത്തി. ബൈബിൾ കോളജ് പ്രീൻസിപ്പാൾ , ഡിസ്ട്രിക്ട് സൂപ്രണ്ട്, അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ അഖിലേന്ത്യാ, സൗത്ത് ഇന്ത്യാ ഭാരവാഹി എന്നീ നിലകളിൽ സ്തുത്യർമായ സേവനം വഹിച്ച ഡോ. പി എസ് ഫിലിപ്പ് ഭാരതത്തിലെ പെന്തകോസ്ത് സഭയ്ക്ക് ദാർശനികമായ നേതൃത്വം നൽകിയ വ്യക്തിയാണ്. പെന്തകോസ്ത് സഭാ ഐക്യം, ഉപദേശ നിർമ്മലത , സഭയുടെ സാമൂഹിക പുരോഗതി തുടങ്ങിയ ഉറപ്പാക്കാൻ വേണ്ടി ഇടപെടൽ നടത്തിയ ഡോ. പി എസ് ഫിലിപ്പ് ദൈവശാസ്ത്ര പാണ്ഡിത്യവും പ്രായോഗിക പരിജ്ഞാനവും സമന്യയിച്ച വ്യക്തിപ്രഭാവമാണ്.
അദേഹത്തിൻ്റെ ചിന്തകളും ദർശനങ്ങളും പുതുതലമുറയെ പ്രചോദിപ്പിക്കും. കുടുംബാംഗങ്ങളുടെയും സഭാജനങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പിസിഐ കേരളാ സ്റ്റേറ്റ് പങ്കുചേരുന്നു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രസിഡൻ്റ, പാസ്റ്റർ ജയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ്, ട്രഷറാർ എബ്രഹാം ഉമ്മൻ, സെക്രട്ടറി, പാസ്റ്റർ ജിജി ചാക്കോ തേക്ക്തോട്, മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ് എന്നിവർ പങ്കെടുത്തു.