സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് പിസിഐ

സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് പിസിഐ

ചെങ്ങന്നൂർ: ഞായറാഴ്ച ആരാധനയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പിസിഐ കേരളാ സ്റ്റേറ്റ്. ലോക്ക് ഡൗൺ സമാനമായ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്നതിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ആയിരുന്നു.

മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും നടത്താൻ ആലോചിച്ചിരുന്നു. മറ്റ് ക്രൈസ്തവ സംഘടനകളും പിന്നീട് പ്രക്ഷോഭവുമായി രംഗത്ത് വന്നു. സഭാഹാളുകളുടെ വലിപ്പവും വ്യാപ്തിയും അനുസരിച്ച് വിശ്വാസികൾക്ക് ആരാധനയിൽ പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിശ്വാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്നും പിസിഐ ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് നന്ദി പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ, വൈസ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ, അനീഷ് കൊല്ലങ്കോട്, രാജീവ് ജോൺ, ബിനോയ് ചാക്കോ,അനീഷ് ഐപ്പ് എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment