തീവ്രവാദ സംഘടനകളെ അടിച്ചമർത്തുന്നതിൽ സർക്കാർ സംവിധാനം പരാജയം: നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്

തിരുവല്ല: നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനകളെ അടിച്ചമർത്തുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ ആഭ്യന്തരവകുപ്പ് ദയനീയ പരാജയം ആണന്ന് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ക്രൈസ്തവ നേതാക്കന്മാരെ വേട്ടയാടുകയും തീവ്രവാദ സംഘടനകൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുകയും ചെയ്യുന്ന സർക്കാരിൻ്റെ ഇരട്ടത്താപ്പ് വർഗീയത വളരാൻ മാത്രമെ ഉപകരിക്കൂ.


വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അപ്പുറത്ത് സമൂഹത്തിന് തിൻ്റെ നന്മക്ക് വേണ്ടി നിലപാട് എടുക്കുവാൻ സർക്കാർ തയ്യാറാകണം. യേശുക്രിസ്തുവിനും പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ അധിക്ഷേപങ്ങൾ നടത്തിയിട്ടും കേസെടുക്കുന്നതിൽ മൗനം പാലിക്കുന്ന സർക്കാരിൻ്റെ നടപടിയിൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ഇതര മതസ്ഥരെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച സംഘടനയ്ക്കെതിരെ കേസെടുക്കണമെന്നും നാട്ടിൽ മതമൗലികവാദവും ധ്രുവീകരണവും സൃഷ്ടിക്കുന്ന സംഘടനകളെ നിരോധിക്കണമെന്നും NCMJ ആവശ്യപ്പെട്ടു.
മത മൗലികവാദികളെ പ്രീണിപ്പിക്കുന്ന സർക്കാർ നയം രാജ്യസുരക്ഷയ്ക്കും നാടിൻ്റെ സമാധാനത്തിനും ദോഷകരമാണെന്നും പലപ്രാവശ്യം മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയം അപകടകരമാണെന്നുംസംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ പ്രസ്താവിച്ചു.
സംസ്ഥാന പ്രസിഡൻ്റ് ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.


ഫാദർ പി എ ഫിലിപ്പ്, ഫാദർ ജോണിക്കുട്ടി കെ, ഫാദർ ഗീവർഗീസ് കൊടിയാട്ട്, ഫാദർ ബെന്യാമീൻ ശങ്കരത്തിൽ, അഡ്വ. സജി തമ്പാൻ, മനോജ് ജോസ്, കോശി ജോർജ്,പാസ്റ്റർ സാം പി ജോൺ, ബിനു പാപ്പച്ചൻ, വി ജി ഷാജി, പി എ സജിമോൻ, റവ. ബിനു കെ ജോസ്, എൽദോ സ്കറിയ, റവ. ജേക്കബ് പോൾ, ജോസ് കീച്ചേരിൽ, റവ. ജേക്കബ് പോൾ, ബിജു മാത്യൂ ഗ്രാമം, പാസ്റ്റർ ഏബ്രഹാം, ഷിബു കെ തമ്പി എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment