പത്തനംതിട്ട: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് നവംബർ ഒന്നിന് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നവോത്ഥാന യാത്ര സംഘടിപ്പിക്കുന്നു.
രാവിലെ 9 മണിക്ക് കോഴഞ്ചേരിയിൽ ശ്രീ ആൻ്റോ ആൻ്റണി എംപി ഉത്ഘാടനം ചെയ്യും. നാഷണൽ പ്രസിഡൻ്റ് ശ്രീ എൻ എം രാജു റാലി ഫ്ളാഗ് ഓഫ് ചെയ്തു, മുഖ്യ പ്രഭാഷണം നടത്തും.
റാലി വൈകിട്ട് നാലിന് പത്തനംതിട്ടയിൽ സമാപിക്കും.
സമാപന സമ്മേളനം ഉദ്ഘാടനം പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ ടീ സക്കീർ ഹുസൈൻ നിർവ്വഹിക്കും. ഐപിസി കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യ പ്രഭാഷണം നടത്തും.
നവോത്ഥാന യാത്ര കോഴെഞ്ചേരി, നെല്ലിക്കാല, ഇലന്തൂർ ജംഗ്ഷൻ, ഇലന്തൂർ ചന്തമുക്ക്, ഓമല്ലൂർ, കുമ്പഴ, മൈലപ്ര, മലയാലപ്പുഴ എന്നിവിടങ്ങളിൽ പര്യടനം നടത്തി, പത്തനംതിട്ട ടൗണിൽ സമാപിക്കും.
എക്സൽ മിനിസ്ട്രിസ് ഗാനശുശ്രൂഷ നിർവ്വഹിക്കും.
പാസ്റ്റർ നോബിൾ പി തോമസ്, പാസ്റ്റർ തോമസ് എം പുളിവേലിൽ
പാസ്റ്റർ ജെയ്സ് പാണ്ടനാട്,
സൂവി. ഫിന്നി പി മാത്യൂ,
പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ഏബ്രഹാം ഉമ്മൻ, അനീഷ് ഐപ്പ്, അനീഷ് കൊല്ലങ്കോട്, ബിനോയ് ചാക്കോ, രാജീവ് ജോൺ, ടീ വൈ ജോൺസൺ എന്നിവർ റാലിക്ക് നേതൃത്വം നൽകും.