പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് ത്രിദിന (72 മണിക്കൂർ ) ചെയിൻ പ്രയർ ജനുവരി 1,2,3,4 തീയതികളിൽ നടക്കും. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന നടക്കുന്നത്. നേരത്തെ 24 മണിക്കൂർ, 48 മണിക്കൂർ, തുടർമാനമായി പ്രാർത്ഥനകൾ നടത്തിയിരുന്നു.
ജനുവരി 1 ഞായർ വൈകിട്ട് 8 നു ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. ജനുവരി രണ്ട് തിങ്കളാഴ്ച വൈകിട്ട് 8 മുതൽ 11 വരെ നോർത്ത് ഇന്ത്യ മിഷനുമായി സഹകരിച്ചു നടത്തപ്പെടുന്ന സെഷനിൽ പാസ്റ്റർ എസക്കിയേൽ ജോഷ്വ പ്രസംഗിക്കും. പാസ്റ്റർ ബിനു രഘുനാഥ് സാക്ഷ്യം പങ്കു വയ്ക്കും .ജനുവരി മൂന്ന് ചൊവ്വാഴ്ച്ച വൈകിട്ട് 8 മുതൽ 10 വരെയുള്ള സെഷനിൽ ബഹ്‌റൈൻ എ.ജി.സീനിയർ പാസ്റ്റർ പാസ്റ്റർ പി.എം.ജോയി പ്രധാന സന്ദേശം നല്കും.ജനുവരി നാലിനു ബുധനാഴ്ച്ച വൈകിട്ട് 6 മുതൽ 8 വരെയുള്ള സമാപന യോഗത്തിൽ സഭാ ഡിസ്ട്രിക്ട് ട്രെഷറാർ പാസ്റ്റർ പി.കെ.ജോസ് സമാപന സന്ദേശം നല്കും.
ഒരു മണിക്കൂർ വീതം ഉള്ള സെഷനുകൾക്കു വിവിധ സഭകൾ, സെക്ഷനുകൾ, മിഷൻ കേന്ദ്രങ്ങൾ നേതൃത്വം നല്കും. 72 മണിക്കൂർ തുടർച്ചയായി പ്രാർത്ഥന നടക്കും. സ്വദേശത്തും വിദേശത്തുമുള്ളവർ പ്രാർത്ഥനാ ചങ്ങലയിൽ അണി ചേരും.
ലോക ഉണർവിനായി തുടരുന്ന പ്രാർത്ഥനയുടെ ഭാഗമായാണ് പ്രാർത്ഥനാ ചങ്ങല സംഘടിപ്പിക്കുന്നത്.
പ്രയർ ഡിപ്പാർട്ട്മെൻ്റ് വൈസ് ചെയർമാൻ പാസ്റ്റർ വി.ശാമുവേൽ, സെക്രട്ടറി പാസ്റ്റർ മനോജ് വർഗീസ്, ട്രഷറാർ പാസ്റ്റർ കുമാർദാസ്, കമ്മിറ്റിയംഗങ്ങളായ പാസ്റ്റേഴ്സ് കുര്യാക്കോസ് കെ .സി, ക്രിസ്റ്റഫർ.എം. ജെ തുടങ്ങിയവർ നേതൃത്വം നല്കും
Zoom ID:892 7064 9969
Passcode :2023
കൂടുതൽ വിവരങ്ങൾക്ക്
Pr. Jomon Kuruvilla
+91 6235355453