മുളക്കുഴ:- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 മുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ക്യാമ്പിന്റെ ആദ്യ ആലോചന യോഗം ഒക്ടോബർ 7-ാം തിയതി മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളെജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്റ്റേറ്റ് ഓവർസിയർ റവ.സി.സി.തോമസ് മുഖ്യ സന്ദേശം നൽകി, സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എ.റ്റി.ജോസഫ് ക്യാമ്പിന്റെ വിജയത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയ സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ മാത്യൂ ബേബി അധ്യക്ഷത വഹിച്ചു,
ഏറിയ വർഷക്കൾക്ക് ശേഷമാണ് സീയോൻ കുന്ന് വൈ.പി.ഇ. സ്റ്റേറ്റ് ക്യാമ്പിന് വേദിയാകുന്നത് , 2018 ഡിസംബർ 24-ാം തിയതി രാവിലെ 9.30 മുതൽ 5 വരെ സംസ്ഥാന തല താലന്ത് പരിശോധനയും വൈകിട്ട് 6 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ എ.റ്റി.ജോസഫിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് ക്യാമ്പ് ഉത്ഘാനം ചെയ്യും,
ആലോചനാ യോഗത്തിൽ പാസ്റ്ററുമാരായ കെ. വി. സജീവ്, ജോൺസൺ, ബെന്നി ശാമുവേൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നല്കി. പാസ്റ്റർ ഡെന്നിസ് വർഗ്ഗിസ് സ്വാഗതം ആശംസിക്കുകയും എല്ലാവർഷത്തെയും പോലെ ഈ വർഷവും പുറത്തിറക്കുന്ന സുവനീറിനെപ്പറ്റി പാസ്റ്റർ ഗ്ലാഡ്സൺ ജോൺ വിശദികരിച്ചു.
ട്രഷറർ ബ്രദർ.ടോം റ്റി ജോർജിന്റെയും ജോ: സെക്രട്ടറി പാസ്റ്റർ ബിനു ചെറിയാന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയെ തിരഞ്ഞെടുത്തു. പാസ്റ്റേഴ്സ്. കെ.എം.ചെറിയാൻ, ഷെർവിൻ വർഗ്ഗീസ്, ബ്രദർ ബിനോ ഏലിയാസ് എന്നിവർ ആശംസ സന്ദേശം നൽകി.
പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഫിന്നി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേറ്റ് ഓവർസിയർ റവ.സി.സി.തോമസിന്റെ ആശീർവാദത്തോടെ യോഗം സമാപിച്ചു.
ടാലന്റ് ടൈം, പ്രെയിസ് & വർഷിപ്പ്, കൗൺസിലിംങ്ങ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഡിബേറ്റ്, ഗോസ്പൽ റാലി, കിഡ്സ് – യൂത്ത് – ഫാമിലി സെഷനുകൾ, ന്യൂക്ലിയർ ഡിസ്കഷൻ, പരസ്യ യോഗം എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളായിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. എല്ല ദിവസവും വൈകിട്ട് 6 മണി മുതൽ പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്,
കഴിഞ്ഞ വർഷക്കളെക്കാൾ വിപുലമായ ക്രമീകരണങ്ങളോടും വ്യത്യസ്ഥമായ ഒട്ടെറെ പുതുമകളോടെ ആയിരിക്കും ഈ വർഷത്തെ ക്യാമ്പ് നടത്തപ്പെടുക,
ഏവരുടെയും വിലപ്പെട്ട പ്രാർത്ഥന വൈ.പി.ഇ. സ്റ്റേറ്റ് ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്,