മഹാദുരന്തത്തിന് പിന്നാലെ ഷൊര്‍ണൂരില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റി ഓടി. ഒഴിവായത് വന്‍ ദുരന്തം

ഷൊര്‍ണൂര്‍: രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം അമൃത്സറില്‍ ഉണ്ടായതിനു തൊട്ടുപിന്നാലെ ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റി ഓടി. മംഗലാപുരം-ചെന്നൈ മെയിലാണ് സിഗ്‌നല്‍ തെറ്റിയോടിയത് . എതിര്‍ദിശയില്‍നിന്ന് ട്രെയിന്‍ വരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം.

രാത്രി 7.40ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കടന്നുപോകേണ്ട മംഗലാപുരം-ചെന്നൈ മെയിലാണ് സിഗ്‌നല്‍ തെറ്റിയോടിയത്. അഞ്ചാമത്തെ ട്രാക്കിലായിരുന്ന ചെന്നൈ മെയില്‍, നാലാമത്തെ ട്രാക്കിലെ ട്രെയിനുള്ള സിഗ്‌നല്‍ അനുസരിച്ച് മുന്നോട്ടു പോവുകയായിരുന്നു.ഇതോടെ സ്റ്റേഷനിലെ സിഗ്‌നല്‍ സംവിധാനം താറുമാറായി.

കോഴിക്കോട് പാസഞ്ചറായിരുന്നു ഈ സമയത്ത് നാലാമത്തെ ട്രാക്കിലുണ്ടായിരുന്നത്. ഷൊര്‍ണൂര്‍-പാലക്കാട് റൂട്ടില്‍ യാത്ര തുടര്‍ന്ന ചെന്നൈ മെയില്‍ സിഗ്നല്‍ തകരാറിലായതോടെ പഴയ ഭാരതപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടു. പിന്നീട് പുതിയ ലോക്കോപൈലറ്റുമാരെ എത്തിച്ചതിന് ശേഷമാണ് ട്രെയിന്‍ സര്‍വീസ് തുടര്‍ന്നത്. സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ മറ്റ് സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.

Comments (0)
Add Comment