തിരുവല്ല: സോണൽ വൈ.പി. ഇ. സംഘടിപ്പിക്കുന്ന പ്രഥമ ത്രിദിന ക്യാമ്പ് കബോദ് 2018 രാമൻചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കൺവൻഷൻ സ്റ്റേഡിയത്തിൽ ഏപ്രിൽ 16 – 18 വരെ നടക്കും. വൈ പി ഇ സംസ്ഥാന പ്രസിഡണ്ട് പാ. എ.ടി. ജോസഫ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ചെങ്ങന്നൂർ ഡിസ്ട്രിക്ട് പാ. ബാബു ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.സ്റ്റേറ്റ് ഓവർസിയർ പാ. സി.സി. തോമസ് ക്യാമ്പിൽ മുഖ്യ പ്രഭാഷണം നടത്തും.പാ. പ്രിൻസ് തോമസ് റാന്നി, ഡോ. ഷിബു കെ മാത്യു , ഡോ. എബി തോമസ്, ഡോ. ജയ്സൺ തോമസ്, പാ. ജിഫി യോഹന്നാൻ, പാ. അനിഷ് ഏലപ്പാറ എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും.
ഐ.ജി. മനോജ് ഏബ്രഹാം നടത്തുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള അവബോധ ക്ലാസ് ഈ ക്യാമ്പിന്റെ ഒരു പ്രത്യേകതയാണ്.ഇത് കൂടാതെ പവർ മീറ്റിംഗ്, മ്യൂസിക് നൈറ്റ് ,മിഷൻ ചലഞ്ച് ,കൗൺസിലിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.വൈ.പി.ഇ സോണൽ രക്ഷാധികാരി പാ. വൈ. ജോസ് , കോർഡിനേറ്റർ പാ. കെ. വൈ. ഗീവർഗീസ് , സെക്രട്ടറി സാബു വാഴക്കൂട്ടത്തിൽ , ട്രഷറാർ എബി ഈപ്പൻ, ജോ. കോർഡിനേറ്റർ സാംസൺ ടി സാം, ജോ. സെക്രട്ടറി പാ. ബിജിൻ ബി. ചെറിയാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ക്യാമ്പിന് പിന്നിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിവിധ ദിവസങ്ങളിൽ നടക്കുന്ന പൊതുസമ്മേളനങ്ങളിൽ ഡിസ്ട്രിക്ട് പാസ്റ്റർമാരായ ടി.എം. മാമ്മച്ചൻ, ജോൺ ഫിലിപ്പ് , അനിയൻ കുഞ്ഞ് ശാമുവേൽ ,ടി.സി. ചെറിയാൻ, സണ്ണി ഏബ്രഹാം, കെ.എം. ചെറിയാൻ, എം. വി. സാമുവേൽ എന്നിവർ അദ്ധ്യക്ഷത വഹിക്കും.
വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകി യുവജനങ്ങളിൽ ആത്മിയ ജീവിതം ചിട്ടപ്പെടുത്താനും സർവ്വോപരി ദൈവനാമ മഹത്വത്തിനായി പ്രവർത്തിക്കാൻ അവരെ സജ്ജമാക്കുന്നതിലുമാണ് കബോദ് 2018 ക്യാമ്പ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് വൈ.പി. ഇ മീഡിയ കൺവിനർ ബ്ലസിൻ ജോൺ മലയിൽ അറിയിച്ചു.നൂറു രൂപയായിരിക്കും രജിസ്ട്രേഷൻ ഫീസ്.