ചെങ്ങന്നൂർ : പ്രളയം ഒഴിഞ്ഞുപോയി ഏങ്കിലും ദുരിതം ഇറങ്ങിപോകാത്ത ദുരന്ത പ്രേദേശത്ത് കഷ്ട നഷ്ടങ്ങളുടെ കണക്ക് ഇന്നും തിട്ടപ്പെടുത്തിയിട്ടില്ല. ജല പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ജനത്തിന്റെ ഇടയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കാണിച്ച മാതൃക പ്രശംസ യീനീയമത്രെ.
ചെങ്ങന്നൂർ ടൌൺ ഏ. ജി. ചർച്ചിൽ വെച്ച് ഇന്നലെ വൈകിട്ടു നാലു മണി ക്ക് നടന്ന മഹാ സമ്മേളനത്തിൽ ഏ .ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റെവ. ഡോക്. പി. എസ്. ഫിലിപ്പ്. സാമ്പത്തിക വിതരണം ഉൽഘാടനം ചെയ്തു. ദുരിതം അനുഭവിക്കുന്ന ദൈവജനത്തിനായി താൻ മുൻകൈ എടുത്തു നടത്തിയ ധനശേഖരണാർത്ഥം ആണ് ഈ സഹായം ചെയ്തത് എന്നുള്ളതും ശ്രെദ്ധേയമാണ്. സഭാ സമൂഹത്തോടുള്ള സൂപ്രണ്ടിന്റെ അഭ്യർത്ഥന ഏ. ജി. സമൂഹം ഉൾക്കൊള്ളുകയായിരുന്നു. കഷ്ട നഷ്ടങ്ങളുടെ കയത്തിൽ നിന്ന് ദൈവം
എല്ലാവരെയും എത്രയും പെട്ടന്ന് കരകയറ്റട്ടെ എന്നും ഫിലിപ് സാർ ആശംസിച്ചു.
റെവ. ഡോക്ടർ. .ഐസക് ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ, ഏ. ജി. മലയാളം ഡിസ്ട്രിക്ട് അസി: സൂപ്രണ്ട് :റെവ. ഡോക്: ഐസക്. വി . മാത്യു, ജെനെറൽ സെക്രട്ടറി.റെവ. പി.വി. പൗലോസ്, മധ്യ മേഖല ഡയറക്ടർ റെവ. ബനാൻസിയോസ്, സെക്ഷൻ പ്രെസ്ബിറ്റർ റെവ. ജോസ്. കെ. തോമസ്, ഡോക്.സൂസൻ ചെറിയാൻ എന്നിവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു. സെക്ഷനിൽ ഉള്ള മറ്റു ശുശ്രൂഷകൻമാരും വിശ്വാസിസമൂഹവും സമ്മേളനത്തിൽ പങ്കാളികളായി.
ദുരന്തം നേരിട്ട കുടുംബങ്ങളുടെ നാശ നഷ്ടങ്ങളെ മുന്നമേ വിലയിരുത്തി ആയിരുന്നു സാമ്പത്തിക സഹായം ക്രെമീകരണം ചെയ്തത്. ഇരുപത്തി അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക വിതരണം ചെങ്ങന്നൂർ സെക്ഷനിൽ നടത്തി. അതിനോടൊപ്പം അമേരിക്കൻ നിർമിതമായ നൂറ്റി ഇരുപത് വാട്ടർ ഫ്യൂരിഫിക്കേഷൻ മിഷൻ (ഫിൽറ്റർ )കൂടി വിതരണം ചെയ്തു.
പ്രളയ കെടുതിയിൽ നിന്ന് ജനത്തെ തിരികെ കൊണ്ടുവരുന്നതിന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന് ഇനിയും പദ്ധതികൾ ഉണ്ട്. പ്രാരംഭമായിട്ടാണ് ചെങ്ങന്നൂർ സെക്ഷനിൽ ഈ വിതരണം നടത്തിയത്. ഇനിയും, ദുരന്തം അനുഭവിച്ച എല്ലാ സെക്ഷനിലും സാമ്പത്തിക വിതരണം ഉടൻ നടത്തുന്നതാണന്ന് സംഘാടകർ അറിയിച്ചു.