പുനലൂർ: ഈ വർഷത്തെ, അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂൾ പരീക്ഷ നവംബർ 25ന് 3 മണി മുതൽ 5 മണി വരെ അതാത് സഭകളിൽ നടത്തുവാൻ താല്പര്യപ്പെടുന്നു.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനികളിൽ നിന്നായി 14,000ൽ പരം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ പങ്കെടുക്കുന്നു.
സെക്ഷൻ കൺവീനർ നിയോഗിക്കുന്ന സൂപ്രവൈസർമ്മാർ ഈ പരീക്ഷകൾ നിയന്ത്രിക്കും, എന്ന് സൺഡേ സ്‌കൂൾ മലയാളം ഡിസ്ട്രിക്ട് ഡയറക്ടർ ബ്ര: സുനിൽ.പി.വർഗീസ് അറിയിച്ചു.
സൺഡേ സ്‌കൂളിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന ബ്ര: സുനിൽ.പി.വർഗീസ് (മാവേലിക്കര), ബ്ര: ബാബു ജോയ് (തിരുവനന്തപുരം), ബ്ര: ബിജു ദാനിയേൽ (എറണാകുളം) എന്നിവരുടെ പ്രവർത്തങ്ങൾ സഭയിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ഇടയിൽ അങ്ങേയറ്റം പ്രശംസ നേടിയെടുത്തു വരുന്നു.