പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ്, മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്ക്കൂൾ മഹാസമ്മേളനവും, മുൻ നിശ്ചയിച്ച പ്രകാരം നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള എവറോളിങ് ട്രോഫികൾ ഉൾപ്പടെ പുരസ്‌കാര വിതരണവും, ജനുവരി മാസം 12ആം തീയതി ശനിയാഴ്ച, പകൽ 9 മണി മുതൽ പുനലൂരിലുള്ള എ.ജി കൺവെൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.
സഭ സൂപ്രണ്ട് റവ: ഡോ പി.എസ്.ഫിലിപ്പ് പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവ്വഹിക്കുകയും, സൺഡേ സ്‌കൂൾ മലയാളം ഡിസ്ട്രിക്ട് ഡയറക്ടർ ബ്ര: സുനിൽ.പി.വർഗീസ് അധ്യക്ഷത വഹിക്കുകയും ചെയ്യും.
ഏകദേശം മൂവായിരത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന
മഹാസമ്മേളനത്തിൽ ഡിസ്ട്രിക്ട് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പ്രിയ കുഞ്ഞുങ്ങൾക്ക് പുറമെ, എ.ജി കടക്കൽ പബ്ലിക് സ്‌കൂളിലെ കുരുന്നുകളും വിവിധ കലാ പരിപാടികൾ അവതരിപ്പിക്കും.
2018 ഡിസംബർ മാസത്തിൽ നടത്തിയ സൺഡേ സ്‌കൂൾ പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ നേടിയ 12 വിദ്യാർത്ഥികളെയും
ഗ്രേഡുകൾ കരസ്ഥമാക്കിയ 170 വിദ്യാർത്ഥികളേയും പ്രത്യേകം പ്രശംസിക്കുന്നതിന്നടൊപ്പം അവരെ അതിന് അർഹരാക്കിയ അധ്യപകരെയും പ്രത്യേക മൊമെന്റോ നൽകി ആദരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിനുപുറമെ, ഏറ്റവും മികച്ച വിദ്യാർത്ഥിക്കും, സൺഡേ സ്‌കൂളിനും, ഏറ്റവും കൂടുതൽ സംഭാവന നൽകിയ സെക്ഷൻ കൺവീനർക്കും പ്രത്യേക അവാർഡ് നൽകി ആദരിക്കും.
ജനുവരി 11ന് കൂടുന്ന ഡിസ്ട്രിക്ട് കമ്മിറ്റി, ഏറ്റവും മികച്ച സൺഡേ സ്‌കൂളിനെ തെരഞ്ഞെടുക്കുകയും ചെയ്യും എന്ന് മലയാള ഡിസ്ട്രിക്ട് സൺഡേ സ്‌കൂളിന് വേണ്ടി കമ്മിറ്റി അംഗങ്ങളായ ബ്ര: സുനിൽ.പി.വർഗീസ് , ബ്ര: ബിജു ഡാനിയേൽ, ബ്ര : ബാബു ജോയി എന്നിവർ ശാലോം ധ്വനിയെ അറിയിച്ചു