മനോജ് ഏബ്രഹാം IPS ഉത്തര – ദക്ഷിണ മേഖല എ.ഡി.ജി.പി

തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന് ഉത്തര – ദക്ഷിണ മേഖല എ.ഡി.ജി.പി.മാരുടെ താല്ക്കാലിക ചുമതല നൽകി ഉത്തരവിറങ്ങി. ഇതോടെ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് താഴെ സംസ്ഥാനത്തിന്റെ മുഴുവൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി യായി.

തിരുവനന്തപുരം റേഞ്ച് ഐ.ജി.യായിരുന്ന മനോജ് ഏബ്രഹാമിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി)പദവി ജനുവരിയിൽ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമനുസരിച്ച് നൽകിയിരുന്നു.
1994 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനോജ് ഏബ്രാഹം.

നിലവില്‍ ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്‍റെ മേല്‍നോട്ടചുമതലയും മികച്ച പ്രതിച്ഛായയും കര്‍ക്കശ നിലപാടുകാരനുമായ മനോജ് എബ്രഹാമാണ് നിര്‍വ്വഹിക്കുന്നത്.

മറ്റ് പല ഉദ്യോഗസ്ഥന്‍മാരാല്‍ നിന്നും വ്യത്യസ്തമായി സംഘര്‍ഷ മേഖലകളില്‍ ലൈവായി ഇറങ്ങി പദവി നോക്കാതെ ആക്ഷന് നേതൃത്വം കൊടുക്കുകയും കീഴ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്യുമെന്നതിനാല്‍ സാധാരണ പൊലീസുകാര്‍ക്കിടയില്‍ പോലും മികച്ച പ്രതിച്ഛായയാണ് ഈ കര്‍ക്കശകാരനായ ഓഫീസര്‍ക്കുള്ളത്.

ഐപിഎസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. എസ്.പി ആയിരിക്കെ കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്തിയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. മുഖം നോക്കാതെ കര്‍ക്കശ നടപടി സ്വീകരിക്കുന്നതിലും മികവ് കാട്ടിയ മനോജ് എബ്രഹാം നിരവധി സുപ്രധാന കേസുകളും തെളിയിച്ചിട്ടുണ്ട്.

2009ല്‍ മനോജ് എബ്രഹാം സിറ്റി പോലീസ് മേധാവിയായിരുന്ന കാലഘട്ടത്തില്‍ അമേരിക്കയുടെ ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ചീഫ്‌സ് ഓഫ് പോലിസിന്റെ ഇന്റര്‍നാഷ്ണല്‍ കമ്മ്യൂണ്റ്റി പോലീസിങ് അവാര്‍ഡ് കൊച്ചി പോലീസ് നേടിയിരുന്നു.

ഇതിനുപുറമെ കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങളുടെ നിയന്ത്രണത്തിനും മികച്ച ക്രമസമാധാനനില പരിപാലനത്തിനുമായി ക്കുന്നതിനും 2011 ല്‍ മാന്‍ ഓഫ് ദി ഡികേഡ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.അതേ വര്‍ഷം തന്നെ വിശിഷ്ട സേവനത്തിന് പ്രസിഡന്റ്‌സ് പോലീസ് മെഡലും മനോജ് എബ്രഹാം കരസ്ഥമാക്കി.

2010-2018 കാലഘട്ടങ്ങളില്‍ ആഗോളതലത്തിലുള്ള പോലീസ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റിയിലും സംസ്ഥാനത്തെ പോലീസിന്റെ മികവുറ്റ പരിശീലന പരിപാടികളുടെയും നേതൃനിരയില്‍ മനോജ് എബ്രഹാം
ഉണ്ടായിരുന്നു.

സൈബര്‍ ക്രൈം മേഖലയിലെ കുറ്റാന്വോഷണത്തിന് ധാരാളം പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2014ല്‍ ഇന്‍ഫോസെക് മീസ്‌ട്രോസിന്റെ സ്‌പെഷല്‍ അച്ചിവ്‌മെന്റ് അവാര്‍ഡ്. നള്‍കോണ്‍ ബ്ലാക്ക് ഷീല്‍ഡ് അവാര്‍ഡ്, 2013ല്‍ ഏഷ്യ പസിഫിക് സീനിയര്‍ ഇന്‍ഫോര്‍മേഷന്‍ സെക്യുരിറ്റി പ്രൊഫഷണല്‍ അവാര്‍ഡ് തുടങ്ങിയവ അതില്‍പെടുന്നു.

Comments (0)
Add Comment