തിരുവനന്തപുരം: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഡിപ്പാർട്ട്മെന്റ് രൂപികരിക്കുന്നു. പെന്തക്കോസ്ത് യുവജനങ്ങളിലെ കായിക ഭിരുചി കണ്ടെത്തി വികസിപ്പിക്കുകയും അതുവഴി പൊതു സമൂഹത്തിൽ സുവിശേഷ പ്രവർത്തനത്തിന് പുതിയ ഒരു വഴി തുറന്നിടുകയും ചെയ്യുകയാണ് ലക്ഷ്യം.
പിവൈസി സ്പോർട്സ് ഡിപ്പാർട്ട്മെൻറിന്റെ ചെയർമാനായി പാ.സാബു ചാപ്രത്തും കൺവിനറായി ബ്ര.ഷിബു ഏലിയാസും പ്രവർത്തിക്കും. സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റൻ ലേണൽ തോമസ്, ഇന്ത്യൻ ഫുട്ബോൾ താരം ജെസ്റ്റസ് ആന്റണി, തുടങ്ങിയവർ സംസ്ഥാന തലത്തിൽ പിവൈസിക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നല്കും. ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, ഫുട്ബോൾ താരം എൻ.വി. പ്രദീപ്, എം.ജി. യൂണിവേഴ്സിറ്റി കോച്ച് അനിഷ് തോമസ് തുടങ്ങിയവർ വിവിധ മേഖലകളിലെ സ്പോർട്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പ്രാഥമിക ഘട്ടത്തിൽ കേരളത്തിലെ പതിനാലു ജില്ലകളിലും ഇതോടനുബന്ധിച്ചുള്ള മാർഗ്ഗ നിർദേശ ക്ലാസുകൾ നൽകുവാനാണ് പിവൈസിയുടെ തീരുമാനം.തുടർന്ന് പിവൈസി ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ കായിക താരങ്ങളെ കണ്ടെത്തി സ്പോർട്സ് ടീമുകൾക്കും രൂപം കൊടുക്കും. വിശദ വിവരങ്ങൾക്ക് വിളിക്കുക: 9895948384