ഐ.പി.സി.നോർത്തേൺ റീജിയന്റെ കീഴിലുള്ള സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയ ദുരിതബാധിതർക്കുള്ള രണ്ടാംഘട്ട സഹായ ധനം വിതരണം ചെയ്തു. 2019 മെയ് 30 വ്യാഴാഴ്ച തിരുവല്ല ഐ.പി.സി പ്രയർ സെന്ററിൽ വെച്ച് നടന്ന പ്രത്യേക യോഗത്തിൽ ഹല്ലേലുയ്യ മാസികയുടെ ചീഫ് എഡിറ്റർ സുവി. സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. ഐ.പി.സി നോർത്തേൺ റീജിയന്റെ ജനറൽ ട്രഷറർ ബ്ര.എം.ജോണിക്കുട്ടി റീജിയന്റെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ വർഷം കേരളക്കരയിൽ ഉണ്ടായ മഹാപ്രളയത്തെ തുടർന്ന് ദുരിതം അനുഭവിച്ച് കൊണ്ടിരിക്കുന്ന അർഹതപ്പെട്ട മൂന്ന് വിധവമാരടക്കം ആറ് പേർക്ക് ഐ.പി.സി. കേരള സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ.രാജു പൂവക്കാല സഹായ ധനം കൈമാറി. ഒരു ലക്ഷം, 75,000, 50,000 എന്നീ ക്രമത്തിൽ ആകെ അഞ്ച് ലക്ഷം രൂപ വിതരണം ചെയ്തു. പ്രസ്തുത യോഗത്തിൽ റീജിയന്റെ കൗൺസിൽ അംഗം ബ്ര. സി.റ്റി.സാംകുട്ടിയെ കൂടാതെ ബ്ര. പോൾസൺ, ബ്ര.എം.സി.ജോസഫ്, പാസ്റ്റർ.ജയ് തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചില മാസങ്ങൾക്ക് മുൻപ് നടന്ന ഒന്നാംഘട്ട ധനസഹായ വിതരണത്തിൽ അർഹതപ്പെട്ട പതിമൂന്ന് പേർ ഗുണഭോക്താക്കൾ ആയിരുന്നു. ഐ.പി.സി.നോർത്തേൺ റീജിയന്റെ സാമൂഹിക പ്രതിബദ്ധതയോടെ ഉള്ള പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണെന്ന് പാസ്റ്റർ.രാജു പൂവക്കാല തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. യജമാനനെ സ്നേഹിക്കുക, സമൂഹത്തെ സേവിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐ.പി.സി. നോർത്തേൺ റീജിയനെ ദൈവം വിവിധ തലങ്ങളിൽ ശക്തമായി ഉപയോഗിക്കുന്നതിൽ ദൈവത്തിന് മഹത്വം അർപ്പിക്കുന്നു.