കൊച്ചി: ചരിത്ര പ്രസിദ്ധമായ മട്ടാഞ്ചേരി ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് മഴയില്‍ തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ മുന്‍ ഭാഗമാണ് പൊളിഞ്ഞത്.
കാലങ്ങളായി ഇവിടെ പ്രാര്‍ത്ഥനകളൊന്നും നടന്നിരുന്നില്ല. ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവര്‍ക്ക് ആരാധന നടത്താനായി പ്രത്യേകം സ്ഥാപിച്ച പള്ളിയായിരുന്നു ഇത്. എന്നാല്‍ കാലങ്ങളായി ഇത് ആരും ശ്രദ്ധിക്കാതെ കിടക്കുകയായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറുത്ത ജൂതപ്പള്ളി സ്വദേശീയരായ ജൂതന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഇടമായിരുന്നു. എന്നാല്‍, വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനളൊന്നും നടക്കുന്നില്ല. സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കിയ പള്ളി ഗോഡൗണ്‍ ആയിവരെ ഉപയോഗിച്ചിരുന്നു.പള്ളിയുടെ മുഖപ്പ് ഉള്‍പ്പെടെ ആളുകള്‍ എടുത്തുകൊണ്ടുപോയതായി പ്രദേശവാസികള്‍ പറയുന്നു. ചരിത്ര സ്മാരകമായ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ലെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
.