കൊച്ചി : രാജ്യം ഉറ്റു നോക്കിയ മരടിലെ അനധികൃത 2ഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്.
എച്ച്ടുഒ, ആല്‍ഫ ഫ്ലാറ്റുകളാണ് കോടതി ഉത്തരവ് പ്രകാരം പൊളിച്ചത്. അടുത്ത 2 ഫ്‌ളാറ്റുകളുടെ സ്ഫോടനം നാളെ.
ഹോളിഫൈത്ത് എച്ച്ടുഒ ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. പൊടിപടലങ്ങള്‍ അടങ്ങിയതിന് ശേഷം 11.42നാണ് ആല്‍ഫാ ഫ്ലാറ്റ് പൊളിച്ചത്. മറ്റ് രണ്ട് ഫ്ലാറ്റുകളായ ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവ നാളെ (ജനുവരി 12) നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക.
രാവിലെ 11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തെ സൈറണ്‍ 11.17 ന് മുഴങ്ങിയതിന് പിന്നാലെയാണ് ആദ്യ ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ന്നത്. നിമിഷങ്ങൾക്കകം രണ്ടാമത്തെ ഫ്ലാറ്റും പൊളിച്ചു. സ്ഫോടനത്തിന് പിന്നാലെ കുണ്ടന്നൂർ, മരട് പ്രദേശങ്ങൾ പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.