പത്തനംതിട്ട : കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷനും വൈദ്യസഹായവും അടക്കമുള്ള പദ്ധതികള്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന താഴെ തട്ടില്‍ പ്രവർത്തിക്കുന്ന വൈദികർ, പാസ്റ്റർമാർ, പൂജാരികൾ, ഉസ്താദ് എന്നിവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെമെന്നും
ദുരന്തകാലത്ത് ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുന്ന ഇവരെ കൂടി ചേര്‍ത്ത് നിര്‍ത്തുവാന്‍ പൊതുസമൂഹത്തോട് അഭ്യർത്ഥിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും ദേശീയ ജനജാഗ്രത പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അജി ബി. റാന്നി മുഖ്യമന്ത്രി പിണറായി വിജയന് ഇ-മെയിലിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു
ചുരുങ്ങിയ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ആശയങ്ങളും, പ്രവര്‍ത്തികളും സമൂഹത്തെ പുറകോട്ടു നയിക്കുന്നതാണനതിന്നു സംശയമില്ല. ഇവര്‍ ആധുനിക ശാസ്ത്രത്തെമാത്രമല്ല ഭരണഘടനയെവരെ തള്ളിപ്പറയുന്നവരാണ്. കോവിഡ് കാലത്ത് കേരളത്തിലുള്ള സര്‍വ്വ മനുഷ്യരെയും സര്‍വജീവജാലങ്ങളേയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി കരുതുന്നു എന്നതില്‍ ഓരോ മലയാളിയും അഭിമാനം കൊള്ളുന്നുണ്ട്. എന്നാല്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ആളുകളെ ആശയക്കുഴപ്പത്തില്‍ ആക്കുന്നുണ്ട്.
മരണഭീതി ഓരോരുത്തരെയും വേട്ടയാടുന്ന സമയത്ത് സര്‍ക്കാരിനെയും സര്‍വ്വ മേഖലയിലും ഉറക്കമിളച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ അടക്കമുള്ള ഉദ്യോഗസ്ഥര്‍, ആയിരക്കണക്കിന് വരുന്ന സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരെയും അവഹേളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ് നിവേദനത്തിൽ അജി ബി.റാന്നി ആവശ്യപ്പെടുന്നു.
എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന ആത്മീയ ആചാര്യന്മാരും താഴെതട്ടിലുള്ള വരും ഭരണഘടനയെ വിശ്വസിക്കുന്നവരും ആധുനിക വൈദ്യശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നവരുംമാണ്. ഇവര്‍ സമൂഹത്തില്‍ ഒരുമുതല്‍ക്കൂട്ട് തന്നെയാണ്. ഇവരുടെ നേതൃത്വത്തിൽ ഇപ്പോഴും അതിക്രമങ്ങൾക്കും വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗകൾക്ക് എതിരെയും വലിയ പ്രവർത്തനങ്ങൾ തന്നെയാണ് കാഴ്ചവെക്കുന്നത്. ഒരുപക്ഷേ സർക്കാർ സംവിധാനങ്ങളേക്കാൾ ഉപരി മതസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് യെന്നത് വിസ്മരിച്ചുകൂടാ അജി ബി.റാന്നി പറഞ്ഞു.
ലോക് ഡൗണ്‍ കാലത്ത് ആത്മീയ ആചാര്യന്മാര്‍ ക്കെതിരെ ട്രോളുകള്‍ പ്രചരിപ്പിക്കുവാൻ വേണ്ടി മാത്രം സമയം കണ്ടെത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. അതിരുവിട്ട ആക്ഷേപങ്ങള്‍ സാധാരണക്കാരില്‍ ആത്മസംഘര്‍ഷം വർധിപ്പിക്കുന്നതു കൊണ്ട് തങ്ങളെ രണ്ടാം പൗരന്മാരായി അവര്‍ തന്നെ കാണുന്നു.
അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പല പദ്ധതികളിലും ഇവര്‍ സ്വയം ഒഴിഞ്ഞു നില്‍ക്കുന്ന പ്രവണത ഉണ്ടെന്നും മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൽ അജി ചൂണ്ടിക്കാണിക്കുന്നു.
അജി ബി. റാന്നി
9447000121