ചെന്നൈ : സംസ്ഥാനത്ത്, ഈ വർഷം, പതിവിനെക്കാളും ഏറെ മഴ ലഭിക്കുമെന്ന് വിദേശ വിദഗ്ധർ, അതെ സമയത്ത്, പതിവുമഴ കാലവർഷത്തിൽ ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ശരാശരി മഴയുടെ 90 മുതൽ 104 ശതമാനം വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി) അറിയിച്ചിട്ടുള്ളത്. അമേരിക്കയിലെ വെതർ കമ്പനി (ഐ.ബി.എം), പറയുന്നത് ദീർഘകാല ശരാശരിയുടെ 105 ശതമാനം മഴ തീർച്ചയായും കിട്ടുമെന്നാണ്. അതേസമയം, ജപ്പാനിലെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം ഇത്തവണത്തെ ഇന്ത്യൻ കാലവർഷത്തിൽ പതിവിലും കൂടുതൽ മഴ നൽകുമെന്നും വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) വരെ നീണ്ടുനിൽക്കുമെന്നുമാണ്.
ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ (ഇന്ത്യാ സമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് കിഴക്കിനേക്കാൾ ചൂട് കൂടുന്ന അവസ്ഥ) എന്ന പ്രതിഭാസം കഴിഞ്ഞ വർഷം വളരെ അനുകൂലമായതാണ് മഴ ദീർഘകാല ശരാശരിയുടെ 110 ശതമാനം ലഭിക്കാൻ കാരണമായത്. ഈവർഷം അത് (ഐ.ഒ.ഡി) കാണുന്നില്ല. കാലവർഷത്തെ സ്വാധീനിക്കുന്ന എൽനീനോ (പസഫിക് സമുദ്രത്തിൽ ചൂടു വ്യത്യാസം വരുന്നത്) ഇത്തവണ കാണപ്പെടുന്നില്ല. എന്നാൽ കാലവർഷത്തെ സഹായിക്കുന്ന ലാ നീന പ്രതിഭാസം ജൂൺ കഴിയുമ്പോൾ എപ്പം വേണമെങ്കിലും ഉണ്ടാവാം എന്നു കാലാവസ്ഥാ പഠനകേന്ദ്രങ്ങൾ പ്രസ്താവിക്കുന്നു.
ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം.