പാക്കിൽ : കോവിഡ്- 19 രോഗബാധയെ തുടർന്ന് സഭാരാധനകളും കൂട്ടായ്മകളും താത്കാലികമായി നിർത്തൽ ചെയ്തപ്പോൾ ഏറ്റവുമധികം സാമ്പത്തിക പ്രയാസം നേരിട്ട കേരളാ റീജിയൻ്റെ പാസ്റ്റർമാരും, റിട്ടയർ പാസ്റ്റർമാരും വിധവകൾളും ,വിശ്വവാസികളും പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ മഹാമാരിയിൽ ശുശ്രൂഷകന്മാരുടെ കഷ്ടതയിൽ ഒന്നാം ഘട്ടത്തിൽ സാമ്പത്തീക സഹായം ചെയ്യുവാൻ കഴിഞ്ഞത് ദൈവസഭാ ഓവർസീയർ റവ.ഡോ.കെ.സി.സണ്ണിക്കുട്ടിയുടെ പ്രശംസനീയമായ ഒരു ഉദ്യമമായിരുന്നു.
കൊറോണ ഭീതിയിൽ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ രണ്ടാം ഘട്ടമായി ദൈവദാസൻമാരുടെയും ദൈവമക്കളുടേയും കാര്യത്തിൽ ദൈവസഭയുടെ വിവിധ ഡിപ്പാർട്ടുമെൻ്റുകളെ ഏകോപിപ്പിച്ചു കൊണ്ട് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നതിന് തുടക്കം കുറിച്ച്കൊണ്ട് ദൈവസഭ ഓവർസിയർ റവ ഡോ കെ സി സണ്ണിക്കുട്ടി വിതരണോത്ഘാടനം ചെയ്തു. ദൈവസഭ എന്നും ദൈവസഭയിലെ വിശ്വാവാസികളേടെപ്പവും, ദൈവദാസൻമാരുടെ ഒപ്പവുമാണ് എന്ന് അറിയിച്ചു . അർഹരായ വിശ്വാസികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ കൊടുത്തുകൊണ്ടിരിക്കുന്നു. നാലു മേഖലകളിലായി തരംതിരിച്ച് വിതരണം തുടങ്ങി കഴിഞ്ഞു ദൈവസഭയിലെ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടേഴ്സ് , സെക്രട്ടറിമാർ, ബോർഡ് മെസേഴ്സ്, വിശ്വാസികൾ വിവിധ സെക്ഷനുകളിൽ നേത്യത്വം നൽകിവരുന്നു. ഈ ഉദ്യമത്തിൽ നമ്മുക്കും കൈകോർക്കാം