കേരളത്തിലേക്ക് ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​ർ എ​ട്ടാം ദി​വ​സം മ​ട​ങ്ങ​ണം.

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വിവിധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്ന് എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ. എന്നാൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​ർ എ​ട്ടാം നാ​ൾ മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഏറ്റവും പു​തി​യ മാ​ർ​ഗ​രേ​ഖയിൽ നിർദേശിച്ചിരിക്കുന്നത്.

സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​വ​ർ സ​ർ​ക്കാ​രി​ന്‍റെ ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യതിരിക്കണം. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്ന് വ​രു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ നാ​ൾ ത​ങ്ങി​യാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കും. ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​നം, ക​മ്പ​നി തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ​യാ​കും കേ​സെ​ടു​ക്കു​ക​യെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പരാമർശിച്ചിട്ടുണ്ട്.

ബി​സി​ന​സ്, ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അതിനോടൊപ്പം, പ​രീ​ക്ഷ​ക​ള്‍​ക്കെ​ത്തു​ന്ന​വ​ര്‍ നി​ശ്ചി​ത തീ​യ​തി​ക്കു മൂ​ന്നു​ദി​വ​സം മു​ന്പ് എത്തി, മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞു മ​ട​ങ്ങ​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ്രത്യേകം നിർദേശിക്കുന്നു. കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ പൊ​തു​ഇ​ട​ങ്ങ​ളോ ആ​ശു​പ​ത്രി​ക​ളോ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ല. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലും പ​ത്തു​വ​യ​സി​നു താ​ഴേ​യും ഉ​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പാ​ടി​ല്ലെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ നിർദേശിക്കുന്നു.

Comments (0)
Add Comment