പൈലറ്റ്, കോ പൈലറ്റ് , 11 യാത്രക്കാർ മരണപ്പെട്ടു.
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടു. പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. ദുബായിൽ നിന്നുള്ള 190 യാത്രക്കാരുണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെയാണ് സംഭവം. അൽപം മുൻപാണ് സംഭവം നടന്നത്. യാത്രക്കാർക്ക് പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകൾക്ക് പരിക്ക്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ പ്രതികരിച്ചു.
റൺവേയിൽ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകർന്നുപോയി. സ്ഥലത്തു ശക്തമായ മഴയുണ്ട്. പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുന്നു. 20 യാത്രക്കാരെ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിമാനം ലാൻഡു ചെയ്തത് റൺവേയിൽ മുന്നോട്ടു കയറിയെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. മൂന്നാട്ടു നീങ്ങിയ വിമാനം റൺവേ കടന്ന് മുന്നോട്ടു പോയി. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് വിവരം.