മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ രണ്ടാം ഘട്ടം നടന്നു. ചര്‍ച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രീമതി വീണാ ജോര്‍ജ് എം.എല്‍. എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജി മുഖ്യാതിഥിയായിരുന്നു. പാസ്റ്റര്‍മാരായ ഷൈജു തോമസ്, ജെയ്സ് പാണ്ടനാട്, ഷിബു.കെ മാത്യു, സാമുവേല്‍ ഫിലിപ്പ്, എസ്. ജോസ്, സുഭാഷ് ആനാരി, ഡോ. ഐസക് സൈമണ്‍, ജോസഫ് മറ്റത്തുകാല എന്നിവര്‍ പ്രസംഗിച്ചു.