തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ബാധിച്ചവരുടെ കണക്കിൽ വൻ വർധന. ഇന്ന് മാത്രം സംസ്ഥാനത്ത്, 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.10 പേർ മരണമടഞ്ഞു. സമ്പർക്കം മൂലം 4081 പേർക്കാണ് രോഗബാധയെറ്റിരിക്കുന്നത്. ഇതിൽ 351 കേസുകളുടെ ഉറവിടം അവ്യക്തം. അതിന് പുറമെ 71 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിതികരിച്ചു. 34,314 പേർ രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗമുക്തരായത് 2737 പേരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ജില്ലാ കണക്കിൽ, തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസർകോട് 319, തൃശൂർ 296, കണ്ണൂർ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,87,796 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,92,765 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.