കോട്ടയം: മലയാള ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ സാഹിത്യ കൂട്ടായ്മയായ ക്രൈസ്തവ ബോധിയുടെ ആഭിമുഖ്യത്തിൽ വിഷ്വൽ മീഡിയ വെബിനാർ നടത്തപ്പെടുന്നു. ഒക്ടോബർ 6, 7, 8, 13, 14 എന്നീ തീയതികളിലായി നടക്കുന്ന ഈ 5 ദിവസത്തെ പരിശീലന പരിപാടിയിൽ വിഷ്വൽ മീഡിയ രംഗത്തെ അടിസ്ഥാന തത്വങ്ങൾ, വീഡിയോ നിർമ്മാണം, ആങ്കറിംഗ്, റിപ്പോർട്ടിംഗ്, പ്രീ-പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, ഡോക്യുമെൻ്ററി നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
വിഷ്വൽ മീഡിയ രംഗത്ത് പരിചയ സമ്പന്നരായ ഷാജൻ പാറക്കടവിൽ, ബ്ലെസിൻ ജോൺ മലയിൽ, സിബി ടി മാത്യു തുടങ്ങിയവരാണ് ക്ലാസുകൾക്ക് നേതൃത്വം നല്കുന്നത്. ദിവസവും വൈകിട്ട് 7 മുതൽ 8.30 വരെ സൂം ആപ്ലിക്കേഷനിലൂടെയാണ് വെബിനാർ ക്രമികരിച്ചിരിക്കുന്നത്. വ്യത്യസ്ത മേഖലകളിലായി ക്രൈസ്തവ ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ക്രമീകൃതമായ അഭ്യസനവും മാർഗ്ഗ നിർദ്ദേശങ്ങളും ലഭ്യമാക്കുക വഴി ദൈവരാജ്യത്തിന്റെ വളർച്ചയുടെ പങ്കാളിത്തത്തിൽ മികച്ച നിലവാരമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം നടത്തപ്പെടുന്നത്.
ഒക്ടോബർ 6-ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന പ്രാരംഭ സെഷനിൽ ക്രൈസ്തവ ബോധി സ്ഥാപക പ്രസിഡൻറ് പാസ്റ്റർ വി.പി.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ബാബു ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജോമോൻ എബ്രഹാം സംഗീത ശുശ്രുഷയും അജി തോമസ് മണലിൽ പ്രാർത്ഥനാ ശുശ്രുഷയും നിർവ്വഹിക്കും. ഷാജൻ ജോൺ ഇടയ്ക്കാട് സ്വാഗതവും ഷിബു മുള്ളങ്കാട്ടിൽ നന്ദിയും പറയും.
വിവിധ ദിവസങ്ങളിലായി പാസ്റ്റർമാരായ കെ.ജെ. മാത്യു, എം.സ്റ്റീഫൻ, എഡിസൺ തോമസ് വേങ്ങൂർ, രാജു ആനിക്കാട്, ജയിംസ് ജോർജ് വെൺമണി, ടൈറ്റസ് ജോൺസൻ, സജി വർഗീസ് മണിയാർ, സാം പനച്ചയിൽ, ജോയി മാത്യു നെടുങ്കുന്നം തുടങ്ങിയവർ നേതൃത്വം നല്കും.