തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരണം 955 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ജില്ലാ അടിസ്ഥാനത്തിൽ രോഗികളുടെ എണ്ണം ഇങ്ങനെ,
കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127.