പുനലൂർ : ഏ.ജി.മധ്യ മേഖല ഡയറക്ടർ ആയി പാ :എ ബെനൻസിയോസ് തിരഞ്ഞെടുക്കപ്പെട്ടു .മുൻ ഡയറക്ടർ ആയിരുന്ന പാസ്റ്റർ ടി പി പൗലോസ് എക്സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലെക്കായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.സൂപ്രണ്ട് .പി.എസ്.ഫിലിപ്പിന്റെ അധ്യക്ഷതയിൽ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.സൂപ്രണ്ടിന്റെ വചന പ്രഭാഷനന്തരം തിരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു.
ജനാധിപത്യ വ്യവസ്ഥയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ ആദ്യ നോമിനേഷനിൽ തന്നെ പാസ്റ്റർ:എ. ബെനൻസിയോസ് മുൻപിലെത്തി.തുടർന്നുള്ള ഒന്നാം ബാലറ്റിൽ വോട്ടിന്റെ നില ഹാജർ നിലയെക്കാൾ മുന്നിൽ വന്നതിനാൽ ഒന്നാം ബാലറ്റ് ക്യാൻസൽ ചെയ്തു.തുടർന്നു കൊടുത്ത രണ്ടാം ബാലറ്റ് ഒന്നാം ബാലറ്റായി പ്രഖ്യാപിച്ചു വോട്ടിംഗ് നടത്തി. .മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കും കിട്ടാത്തതിനാൽ രണ്ടാമത്തെ ബാലറ്റിൽ
378 വോട്ട് പാ :ബെനൻസിനും 274 വോട്ട് പാ :മാത്യു കോശിക്കും കിട്ടി.തെരഞ്ഞെടുപ്പിനുള്ള ഭൂരിപക്ഷംകിട്ടാത്തതിനാൽ മൂനാം ബാലറ്റിൽത്തീരഞ്ഞെടുപ്പു നടത്തിയതിൽ 450 വോട്ടു നേടി പാസ്റ്റർ .എ. ബെനൻസിയോസ് മധ്യ മേഖല ഡയറക്ടർ ആയി തെരണ്ടുക്കപ്പെടുകയുണ്ടായി.
തിരഞ്ഞെടുപ്പിന് ശേഷം സുപ്രണ്ട് റെവ :പി എസ് ഫിലിപ്പ് നിയുക്ത മേഖല ഡയറക്ടറുടെ നിയമന പ്രാർത്ഥന നടത്തി.