തിരുവല്ല: അഖിലേന്ത്യ മെഡിക്കൽ / ഡെന്റൽ നീറ്റ് യോഗ്യത
പ്രവേശന പ്രവേശന പരീക്ഷയിൽ പാസ്റ്ററുടെ മകന് ദേശീയ തലത്തിൽ അൻപതാം റാങ്കിന്റെയും കേരള തലത്തിൽ മൂന്നാം റാങ്കിന്റെയും തിളക്കമാർന്ന വിജയം.
കല്ലുമല ദൈവസഭ ഷിംല സഭാ ശ്രുശൂഷകൻ തിരുവല്ല കറ്റോട് കുഴിപ്പറമ്പിൽ പാസ്റ്റർ കുര്യാക്കോസ് തോമസിന്റെയും ശ്രീമതി അമ്പിളി തോമസിന്റെയും മകൻ ഫിലെമോൻ കുര്യാക്കോസാണ് ഈ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണ്ണിസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ആയിരുന്നു. ഡൽഹിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സിൽ (AIIMS) ചേർന്ന് എം ബി ബി എസ് പഠിക്കുവാനാണ് തീരുമാനം.
വിശുദ്ധ വേദപുസ്തക ധ്യാനത്തിനും പ്രാർത്ഥനക്കും പ്രാധാന്യം നൽകുന്ന ഫിലെമോൻ നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലും പല തവണ ബൈബിൾ പൂർണ്ണമായി വായിച്ചു തീർത്തിരുന്നു. ദിവസവും ഒരു മണിക്കൂർ പ്രാർത്ഥനക്കായി മാറ്റി വയ്ക്കുന്ന ഫിലെമോൻ തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും സുവിശേഷം പങ്ക് വയ്ക്കുന്നതിലും തല്പരനാണ്. സ്കൂൾ അസംബ്ലികളിലെ പ്രസംഗങ്ങൾ പോലും തന്റെ സഹ വിദ്യാർത്ഥികളെ കർത്താവിലേക്ക് ആകർഷിക്കുന്നതാക്കി മാറ്റുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പിതാവ് പാസ്റ്റർ കുര്യാക്കോസ് തോമസ് കഴിഞ്ഞ 15 വർഷമായി ഷിംലയിൽ കല്ലുമല ദൈവസഭയുടെ ശ്രുശൂഷകനാണ്. ഫിലെമോന്റെ ഇളയ സഹോദരൻ നാഥാനിയേൽ ചങ്ങനാശ്ശേരിരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്.