ഇടയ്ക്കാട് : യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് സംഘടിപ്പിച്ച ഓൺലൈൻ ബൈബിൾ ക്വിസ് മത്സരം സമാപിച്ചു. ബെറ്റി അലക്സ് ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്തിന് അർഹയായി. സോജി ബിൻസനാണ് രണ്ടാം സ്ഥാനം. ജോളി വർഗീസ്, ജോൺ തോമസ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾക്ക് അർഹരായി.
മൂന്നു ഘട്ടങ്ങളായി നടത്തിയ മത്സരത്തിൽ 52 പേർ പങ്കെടുത്തിരുന്നു. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നുമാണ് വിജയിയെ തെരഞ്ഞെടുത്തത്. ബൈബിൾ ക്വിസ് രംഗത്ത് മികവ് തെളിയിച്ച പാസ്റ്റർ ബ്ലെസ്സൻ പി. ബി. ആയിരുന്നു ക്വിസ് മാസ്റ്റർ. പങ്കെടുത്തവർക്കും പ്രേക്ഷകർക്കും ഒരു പോലെ ആവേശം പകർന്ന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ നവംബർ 15ന് സൂം പ്ലാറ്റ്ഫോമിലായിരുന്നു നടത്തപ്പെട്ടത്. വാട്ട്സ്ആപ്പ്, സൂം മുതലായ ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തീകരിച്ചത്. ക്രൈസ്തവ എഴുത്തുപുര, യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് എന്നീ ഫേസ്ബുക്ക് പേജുകളിലും മത്സരത്തിന്റെ തത്സമയ പ്രക്ഷേപണം ഉണ്ടായിരുന്നു.
ഇടയ്ക്കാട് ഗ്രാമത്തിലെ ക്രിസ്തീയ സഭകളുടെയും കുടുംബങ്ങളുടെയും പൊതു കൂട്ടായ്മയാണ് “യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഇടയ്ക്കാട്.” ക്രിസ്തീയ സേവനപ്രവർത്തനങ്ങൾ, ഓൺലൈൻ സംഗമങ്ങൾ, വിവിധ ആത്മീക, സാമൂഹ്യ പ്രോഗ്രാമുകൾ എന്നിവ ഈ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്നു.