പുത്തൻ കർമ്മപദ്ധതികളുമായി പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ സമൂഹത്തിൽ സജീവമാകുന്നു

?പിസിഐ പിവൈസി പിഡബ്ല്യുസി ഓഫിസുകൾ തിരുവല്ലയിൽ

? പിസിഐ കുടുംബത്തിൽ നിന്നും പുതിയ ഓൺലൈൻ ന്യൂസ് പോർട്ടൽ

? പിവൈസി പിഡബ്ല്യുസി നിർജ്ജീവമായ ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിക്കും. താലുക്ക് കമ്മിറ്റി രൂപികരണം കഴിയുന്നതും വേഗതയിൽ

? പിസിഐയുടെ നേതൃത്വത്തിൽ ലീഡേഴ്സ് ട്രെയിനിംഗ് ക്യാമ്പ് കട്ടപ്പനയിൽ

? പിവൈസി പിഡബ്ലുസി കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം ചെറുകിട സ്വയം തൊഴിൽ പദ്ധതികൾ

? പിവൈസി ഡൽഹി, പഞ്ചാബ് , ഒറിസ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും

? പിഡബ്ല്യുസിയുടെ നേതൃത്യത്തിൽ പുതിയ ജീവകാരുണ്യ പ്രവർത്തനം

? പെന്തക്കോസ്ത് സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രത്യേക ന്യൂനപക്ഷ സെൽ

? കലാകായിക രംഗത്ത് പെന്തക്കോസ്ത് സമൂഹത്തിൽ നിന്നും വളർന്നുവരുന്ന പ്രതിഭകൾക്ക് പ്രത്യേക പദ്ധതികൾ

തിരുവല്ല: പെന്തക്കോസ്ത് സമൂഹത്തിന്റെ ഉന്നതിക്കാവശ്യമായ വിവിധ കർമ്മ പദ്ധതികൾ തയ്യാറാക്കി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ സജീവമായി രംഗത്ത് വരുന്നു. തിരുവല്ല അസംബ്ളിസ് ഓഫ് ഗോഡ് ചർച്ചിൽ നടന്ന പി.സി.ഐയുടെ സംസ്ഥാന കൗൺസിലാണ് ഇത് സംബന്ധിച്ച പ്രത്യേകറിപ്പോർട്ട് പുറത്ത് വിട്ടത്.സമ്മേളനത്തിൽ പുത്രികാ സംഘടനകളായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെയും പെന്തക്കോസ്ത് വിമൺസ് കൗൺസിലിന്റെയും ഭാരവാഹികളും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദശാബ്ദത്തിന്റെ തുടക്കത്തിലാണ് പി സിഐ രൂപംകൊണ്ടത്.നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ പ്രസ്ഥാനം ഇന്ന് പുതിയൊരു വഴിത്തിരുവിൽ എത്തി നിൽക്കുകയാണ്. പുത്തൻ കർമപദ്ധതികൾ പിസിഐയെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ചുയർത്തുമെന്നതിന് യാതൊരു സംശയവുമില്ല

ജനറൽ പ്രസിഡണ്ട് കെ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വർക്കിംഗ് പ്രസിഡണ്ട് എൻ. എം രാജു മുഖ്യ പ്രഭാഷണം നടത്തി. പാ. ജോസ് അതുല്യ ചർച്ചക്ക് നേതൃത്വം നൽകി. അജി കുളങ്ങര , ബെന്നി കൊച്ചു വടക്കേൽ ,പാ ലിജോ കെ ജോസഫ് , ബ്ലസിൻ ജോൺ മലയിൽ , ബിജോ ജോസ് , ജിൻസി സാം, പാ രാജിവ് സേവ്യർ , പാ. അനിഷ് ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments (0)
Add Comment