തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 3 വ്യാഴം മുതൽ 6 ഞായർ വരെ ഓൺലൈനിലൂടെ നടക്കും. സഭയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റവ. ജോൺ തോമസ് ഉദ്ഘാടനം നിർവഹിക്കും.
വ്യത്യസ്ത സെഷനുകളിലായി പാസ്റ്റർമാരായ പി.എം. ജോൺ (ദേശീയ പ്രസിഡന്റ്), ജോസഫ് ടി. ജോസഫ് (പ്രസിഡന്റ്, നോർത്ത് അമേരിക്ക), ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്), ഡോ.ടിങ്കു സാംസൺ (മിനിസോട്ട), മാണി വർഗീസ് (കൻസാസ്), ഡോ. സി. തോമസ് (വേങ്ങൂർ), കെ.ബി ജോർജ്കുട്ടി (കരിങ്ങാച്ചിറ), ജോസഫ് കുര്യൻ (പൊടിയാടി) എന്നിവർ പ്രസംഗിക്കും.
ശാരോൻ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 4-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.00ന് വനിതാ സമ്മേളനവും, 5-ാം തീയതി ശനിയാഴ്ച രാവിലെ 10.00ന് സി.ഇ.എം- സൺഡേ സ്കൂൾ സമ്മേളനവും, 6-ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതൽ സംയുക്ത ആരാധനയും സമാപന സമ്മേളനവും നടക്കും.
യൂട്യൂബ്, ഫെയ്സ്ബുക്ക്, ലൈവ് ടി.വി. തുടങ്ങിയ ദൃശ്യ മാധ്യമങ്ങളിലൂടെ എല്ലാ ദൈവജനങ്ങൾക്കും കൺവെൻഷൻ വീക്ഷിക്കാമെന്നു കൗൺസിൽ ഭാരവാഹികളായ പാസ്റ്റർ ജോൺ വർഗീസ്, പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ജോൺസൻ കെ. സാമുവേൽ, എബ്രഹാം വർഗീസ് എന്നിവർ അറിയിച്ചു.