കൊൽക്കത്ത: ഐ.പി. സി. കൊൽക്കത്ത ശാലോം സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിനു ദേവസ്യ സെറാംപൂർ സർവകലാശാലയിയുടെ ഡോക്ടർ ഓഫ് മിനിസ്ട്രി (D.Min.) കരസ്ഥമാക്കി. ബംഗാളിലെ 24 നോർത്ത് പർഗാന ജില്ലയിൽ ലൈംഗിക കച്ചവട ചൂഷണത്തിന് ഇരയായിത്തീർന്ന സ്ത്രീകൾക്കു വേണ്ടിയുള്ള പാസ്റ്ററൽ കെയർ ആൻഡ് കൗൺസലിങ് ആയിരുന്നു പ്രബന്ധ വിഷയം. അടുത്ത ഫെബ്രുവരിയിൽ സർവ്വകലാശാല ക്രമീകരിച്ചിരിക്കുന്ന കോൺവൊക്കേഷനിൽ വച്ച് ബിരുദദാനം നടക്കും.
ഡെറാഡൂൺ ന്യൂ തിയോളജിക്കൽ സെമിനാരി (B.Th.), മണക്കാല ഫെയ്ത്ത് സെമിനാരി (B.D.) എന്നിവിടങ്ങളിൽ നിന്ന് പ്രാരംഭ വേദശാസ്ത്ര പഠനങ്ങൾ പൂർത്തീകരിച്ച പാസ്റ്റർ, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ സ്റ്റഡീസിൽ M.A.യും സൈക്കോളജിയിൽ M.Sc.യും തൊടുപുഴയിലെ ലൈഫ് എൻറിച്ച്മെന്റ് കൗൺസലിങ് സെന്ററിൽ നിന്ന് ഡിപ്ലോമ ഇൻ ക്ലിനിക്കൽ പാസ്റ്ററൽ കൗൺസിലിംഗും (DCPC) കരസ്ഥമാക്കിയിട്ടുണ്ട്.
2010 മുതൽ ബംഗാളിൽ പ്രവർത്തിക്കുന്നു.
ഐ.പി.സി. പശ്ചിമ ബംഗാൾ റീജിയൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ഐ.പി.സി. ഭൂട്ടാൻ റീജിയന്റെ കീഴിൽ ബംഗാളിലെ തദ്ദേശീയരുടെ ഇടയിൽ പ്രവർത്തിച്ചുവരുന്നു.
ഇടുക്കി, വണ്ടൻമേട് കൊള്ളികുളവിൽ പരേതരായ കെ.വി. ദേവസ്യ – ത്രേസ്യാമ്മ ദമ്പതികളുടെ ഏഴുമക്കളിൽ ഏറ്റവും ഇളയ ആളാണ് പാസ്റ്റർ ബിനു. അസംബ്ലീസ് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോണിക്കുട്ടി ഉൾപ്പെടെ തന്റെ സഹോദരങ്ങൾ എല്ലാവരും കർത്തൃവേലയിൽ വ്യാപൃതരാണ്.
ഭാര്യ: വിൽന,
മക്കൾ: ഏവ്-ലിൻ, ഗോഡ്-ലിൻ