പത്തനാപുരം: പിടവൂർ ശാരോൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജി.പി തരകനും ഭാര്യയും യാത്രചെയ്ത വാഹനം അപകടത്തിൽപെട്ടു. ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഞായറാഴ്ച അടൂർ കിളിവയൽ ഉള്ള തന്റെ ഭവനത്തിൽ നിന്നും പത്തനാപുരം പിടവൂർ ശാരോൺ ചർച്ചിലേക്കു യാത്ര ചെയ്യവേ പത്തനാപുരത്തിനു സമീപത്തുവച്ചാണ് വാഹനം അപകടത്തിൽപെട്ടത്. ദൈവം പ്രിയപ്പെട്ടവരെ അത്ഭുതകരമായി വിടുവിച്ചു.