തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കും. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്. രാജ്യത്ത് 116 ജില്ലകയിൽ 259 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ പുരോഗമിക്കുന്നു. കോവിഡ് വാക്സിനായി 3,13,000 ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്
തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈറൺ നടക്കുന്നത്. ഇടുക്കിയിൽ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റൺ നടക്കും. രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈ റൺ. ഡ്രൈ റൺ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണിൽ പങ്കെടുക്കുക.