മാരാമണ്‍: 126ാമത് മാരാമണ്‍ കണ്വെന്ഷന് ഫെബ്രുവരി 14 മുതല്‍ 21 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. കണ്വെന്ഷന് നഗറിലേക്കുള്ള പാലം നിര്‍മാണം പ്രാർത്ഥനാപൂർവ്വം ആരംഭിച്ചുകൊണ്ട് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാർ കൂറലോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ആ സമയത്തു നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും കണ്വന്ഷന് ക്രമീകരണമെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു.
മാരാമൺ കൺവൻഷൻ നഗറിലും കിഴക്കേടത്ത് പുരയിടത്തിലും സ്റ്റാളുകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷാ ഫോറം ജനുവരി 9 മുതൽ സുവിശേഷ പ്രസംഗസംഘം ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പന്തൽ നിർമ്മാണത്തിനുള്ള ക്വട്ടേഷൻ ജനുവരി 8 ന് മുമ്പ് നൽകേണ്ടതാണ്.