സർക്കാറിന്റെ പുതിയ മദ്യനയം അപലപനീയമെന്ന് ഐ.പി.സി ഗ്ലോബൽ മീഡിയ

തിരുവല്ല: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം തികച്ചും വഞ്ചനാപരവും അപലപനീയവുമാണെന് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ.
ഒരു ബാർ പോലും തുറക്കില്ലെന്ന ഇടതു മുന്നണി വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണിത്.
കേരളത്തിൽ ഇത്തരം നയങ്ങൾ നടപ്പിലാക്കുക വഴി ജനതയെ വീണ്ടും ദുരന്തത്തിലേക്കും ദുരിതത്തിലേക്കും നയിക്കുകയാണെന്ന് അസോസിയേഷൻ യോഗം വിലയിരുത്തി.
പതിനായിരത്തിന് മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരങ്ങളാക്കി പരിഗണിച്ച് പുതിയ ബാറുകളും ഷാപ്പുകളും തുറക്കാനുള്ള നീക്കം ഒരു ജനക്ഷേമ ചിന്തയുള്ള സർക്കാരിനു ഭൂഷണമല്ലെന്ന് യോഗം വിലയിരുത്തി.
ഗ്ലോബൽ മീഡിയ അസോസിയേഷൻ ചെയർമാൻ സി.വി.മാത്യു അദ്ധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയർമാൻ സാം കുട്ടി ചാക്കോ നിലമ്പൂർ, ട്രഷറാർ ഫിന്നി പി മാത്യു, ജനറൽ കോർഡിനേറ്റർ ടോണി ഡി ചെവ്വൂക്കാരൻ, സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, അച്ചൻകുഞ്ഞ് ഇലന്തൂർ, ഷാജി മാറാനാഥാ, വിജോയ് സക്കറിയ, കെ.ബി.ഐസക് എന്നിവർ പ്രസംഗിച്ചു

Comments (0)
Add Comment