കൊച്ചി: കേന്ദ്ര സർക്കാരിൻറെ കർഷക-ജനദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം കൊച്ചിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “പ്രതിഷേധ ജ്വാല” കെ.സി.വൈ.എം സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. ജയ്സൺ ചക്കേടത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. രൂപതാ പ്രസിഡൻറ് ജോസ് പള്ളിപാടൻ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം കൊച്ചി രൂപതാ മുൻ പ്രസിഡൻറ് ശ്രീ. കെ. എക്സ്. ജൂലപ്പൻ മുഖ്യപ്രഭാഷണം നടത്തി.
രൂപതാ ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശേരി, ജനറൽ സെക്രട്ടറി കാസി പൂപ്പന, കെസിവൈഎം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ആൻ്റണി ആൻസിൽ, നെൽസൺ കൊച്ചേരി, ജോസഫ് ദിലീപ്, ടെറൻസ് തേക്കേകളതുങ്കൽ, സുമിത് ജോസഫ്, ആൻ്റണി നിധീഷ്, ജിഷി ആൻ്റണി, ഡൽവിൻ ഡിസിൽവ എന്നിവർ പ്രസംഗിച്ചു.