126ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

മാരാമണ്‍: ചരിത്ര പ്രസിദ്ധമായ 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് ആരംഭം. അടുത്ത 21 വരെ പമ്പയുടെ മണല്‍ പുറത്ത് വിശ്വാസികൾക്കായി പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കും. ഇന്ന് ഉച്ച കഴിഞ്ഞു 3 മണിക്ക് മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യതു.

ഈ വർഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രാർത്ഥന യോഗങ്ങൾ നടത്തപെടുന്നത്. 200 പേര്‍ക്ക് മാത്രമാണ് പന്തലിലേക്ക് പ്രവേശനം. നാളെ മുതല്‍ പകൽ 10മണിക്കും വൈകുന്നേരം 5 മണിക്കും ആയിരിക്കും പ്രാർത്ഥനയോഗങ്ങള്‍ ക്രമികരിച്ചിരിക്കുന്നത്. മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. റവ. ഡോ.റോജര്‍ ഗെയ്ക് വാദ് (ഗുഹാവത്തി) വചന പ്രഭാഷണം നടത്തുന്നു.

Comments (0)
Add Comment