വാർത്ത: സുനിൽ മങ്ങാട്ട്
റാന്നി : ഡബ്ല്യൂ എം ഇ ദൈവസഭകളുടെ 72 മത് ജനറൽ കൺവെൻഷൻ പ്രാർത്ഥനയോടെ അവസാനിച്ചു . കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 2021 ഫെബ്രുവരി 22 തിങ്കൾ വൈകുന്നേരം വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭ ദേശീയ ചെയർമാൻ Rev Dr ഓ എം രാജുകുട്ടി ഉത്ഘാടനം ചെയ്ത യോഗങ്ങളിൽ പാസ്ററർമാരായ എൻ . പി. കൊച്ചുമോൻ , എം . പി . ജോർജ്ക്കുട്ടി , ജെയ്സ് പാണ്ടനാട് , വിജോയ് സ്ക്കറിയ , സ്റ്റാൻലി ജോർജജ് , സാബു മുളകുടി എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം സംസാരിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെട്ട കൺവൻഷനിൽ യഥാക്രമം ഇരുനൂറു പേർ പങ്കെടുത്തു . ആയിരക്കണക്കിനു വിശ്വാസികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പങ്കെടുക്കുന്ന യോഗം , ജനറൽ കൺവൻഷനു പുറമെ കരിയംപ്ലാവു എന്ന സ്ഥലത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു . വ്യത്യസ്തത നിലനിർത്തി നടത്തപ്പെട്ട 72 മത് കൺവെൻഷൻ പതിനായിരക്കണക്കിന് ആളുകൾ വിവിധ മാധ്യമങ്ങളിൽ കൂടി പങ്കാളികളായി എന്ന് മീഡിയ കൺവീനർ ബ്ര. നിബു അലക്സ്സാണ്ടർ അറിയിച്ചു . യോഗങ്ങളിൽ പങ്കെടുത്ത വിശ്വാസികൾ ആത്മ നിറവിൽ ദൈവത്തെ ആരാധിക്കുകയും ആത്മീക നന്മകൾ പ്രാപിക്കുകയും ചെയ്തു . ഈ കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച അംഗങ്ങളിൽ ഡബ്ല്യൂ എം ഇ സഭകളിൽ നിന്നുള്ള സാജൻ മാത്യു , സന്ധ്യ റെജി , മേഖല ജോസഫ് , അമ്മിണി രാജപ്പൻ എന്നിവരെ യോഗം അഭിനന്ദിച്ചു . രാഷ്ട്രീയ മേഖലകളിൽ നിന്നും റാന്നി എം എൽ എ ശ്രീ രാജു എബ്രഹാം , ശ്രീ കെ ജയവർമ്മ , പി വൈ സി പ്രവർത്തകനായ ബ്ര അജി കല്ലുങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു . പാ : ജാൻസൻ ജോസഫ് , ബ്ര : ജെറിൻ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സെലസ്ററ്യം റിധം ബാൻഡ് ഗാനശുശ്രുഷയ്ക്കു നേതൃത്വം കൊടുത്തു . തിങ്കൾ വൈകുന്നേരം ആരംഭിച്ച യോഗം ഞായർ 12 മണിയോടെ അവസാനിച്ചു . യോഗങ്ങളിൽ പങ്കെടുത്ത വിശ്വാസികൾക്കും വിവിധ മാധ്യമങ്ങളിൽ കൂടി പങ്കെടുത്ത ആളുകൾക്കും കൺവീൻഷൻ അനുഗ്രഹമായിരുന്നു പങ്കാളികൾ അഭിപ്രായപ്പെടുന്നു.