ശാലോം ധ്വനി ലേഖകൻ
ദൈവം എല്ലാവർക്കും താലന്തുകൾ നൽകിയിട്ടുണ്ട്. താലന്തുകൾ വ്യാപാരം ചെയ്യുന്നതിൽ വിശ്വസ്തനായാൽ അധികത്തിൽ ദൈവം വിചാരകനാക്കും. ആയതിനാൽ ഈ പ്രതിസന്ധി രൂഷമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ദൈവത്തിനായി കഴിവുകൾ ഉപയോഗിക്കു... ദൈവം ആത്മീകമായി ഉയർത്തും. ഡബ്ലിയു എം ഇ ദൈവസഭകളുടെ സംയുക്ത ആരാധനയിൽ സംസാരിക്കുകയായിരുന്നു സിസ്റ്റർ സൂസൻ രാജുകുട്ടി. വീടുകളിൽ പ്രാർത്ഥിക്കുന്ന ധാരാളം സ്ത്രീകളെ എനിക്കറിയാം, അവരുടെ പ്രാർത്ഥനയാണ് നമ്മെ നിലനിർത്തുന്നത്. നമുക്ക് കൂട്ടായി ഒത്തൊരുമയോടെ ദൈവരാജ്യത്തിനായി നിൽക്കാം. കോവിടു മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെട്ട ജനറൽ കൺവെൻഷനിൽ സഹോദരി സമ്മേളനം ഒഴിവാക്കിയിരുന്നു എങ്കിലും സഭ വിശ്വസികളുടെ ആത്മീക ഉന്നമനത്തിനും ആത്മാക്കളുടെ വിടുതലിനും ഒരുമിച്ചു നിൽക്കണമെന്നും ഓർമ്മിപ്പിച്ചു. സഭയുടെ പോഷക സംഘടനയായ സണ്ടേസ്കൂൾ , യൂത്ത് ഫെലോഷിപ്പ് സമ്മേളനങ്ങൾ നടന്നില്ലങ്കിലും സണ്ടേസ്കൂൾ സെക്രട്ടറി അഡ്വ. പി റ്റി റെജി , യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ ബ്ര : രാജൻ മാത്യു എന്നീ പ്രതിനിധികൾ വിവിധ യോഗങ്ങളിൽ ആശംസകൾ അറിയിച്ചു. കോവിഡ് പൂർണ്ണമായി മാറി കഴിഞ്ഞുള്ള കൺവെൻഷനിൽ വിപുലമായ സമ്മേളനം നടത്താം എന്ന് പ്രതിനിധികൾ ആഗ്രഹം പ്രകടിപ്പിച്ചു.