ശാലോം ധ്വനി ലേഖകൻ
തിരുവനന്തപുരം: ആർടിപിസിആർ കോവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കി. സർക്കാർ ലാബുകളുടെ ശേഷിക്കപ്പുറം ആളുകൾ പരിശോധനയ്ക്കെത്തിയാൽ അവരെ ഗവൺമെന്റ് അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കാവുന്നതാണ്. ആർടിപിസിആർ പരിശോധന വിമാനത്താവളത്തിൽ നടത്തുന്നവർക്ക് നിരക്കായ 448 രൂപ സർക്കാർ തിരികെ നൽകും. 24 മണിക്കൂറിനകം ഫലം ലഭ്യമാക്കിയിരിക്കണം.
എയർപോർട്ട്, കണ്ടെയ്ൻമെന്റ് സോണുകൾ, ക്ലസ്റ്ററുകൾ, ജോലി സ്ഥലങ്ങൾ, പ്രൈമറി കോണ്ടാക്ട് ഉള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 448 രൂപയ്ക്ക് ടെസ്റ്റ് നടത്തത്തക്ക വിധത്താൽ മൊബൈൽ ലാബ് സേവനം ലഭ്യമാക്കും.