
ആർ.എസ്.എസ് പ്രവർത്തകർ മുള്ളനംകോട് സഭായോഗം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. എസ് ജോയി സംഭവവുമായി ബന്ധപ്പെട്ട് സഭാ വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അന്വേഷണത്തിനായി ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്യുമെന്നും അറിയിച്ചു.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. റിങ്കു എസ് പിടപ്പുരയിൽ പാസ്റ്ററുമായി ബന്ധപ്പെടുകയും സംരക്ഷണമൊരുക്കുമെന്ന് അറിയിക്കുകയും ചെയ്തു.
