ചങ്ങനാശ്ശേരി: ആഗോള മലയാളി പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെക്കോസ്തൽ യൂത്ത് കൗൺസിലിൻ്റെ (പി.വൈ.സി) പ്രഥമ സംസ്ഥാന ഘടകം കേരളത്തിൽ രൂപീകരിച്ചു. മാർച്ച് 6ന് ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് മണിക്ക് ചങ്ങനാശ്ശേരി ഐ.പി.സി പ്രയർ ടവറിൽ വച്ചു നടന്ന പി.വൈ. സി ജനറൽ കൗൺസിൽ “ലീഡേഴ്സ് സമ്മിറ്റി” എന്ന യോഗത്തിലാണ് പ്രഥമ സംസ്ഥാന ഭരണസമിതിയെ നിയമിച്ചത്. ജിനു വർഗ്ഗീസ് പ്രസിഡന്റും പാസ്റ്റർ ജെറി പൂവക്കാല സെക്രട്ടറിയായും പാസ്റ്റർ ഫിന്നി ജോസഫ് ഖജാൻജിയായും നിയമിതരായി. സിസ്റ്റർ ജിൻസി സാം, പാസ്റ്റർ ബ്ലസ്സൻ ജോർജ്ജ്, പാസ്റ്റർ ചെറിയാൻ വർഗീസ് എന്നിവർ വൈസ് പ്രസിഡൻ്റുമാരായും പാസ്റ്റർ ബിജേഷ് തോമസ്, സിസ്റ്റർ ഫേബ മനോജ്, ബ്രദർ പ്രിജോ ഏബ്രഹാം കാച്ചാണത്ത് എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. ബ്ലസ്സൻ മല്ലപ്പളളിയാണ് പ്രോഗ്രാം കോർഡിനേറ്റർ.
ചെങ്ങന്നൂർ മണ്ഡലത്തിന്റെ നിയമസഭ പ്രതിനിധി ശ്രീ. സജി ചെറിയാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശ്രീ. വി.എസ്സ്.ജോയ് എന്നിവർ പുതിയ കമ്മറ്റിയംഗങ്ങളെ ഷാൾ അണിയിച്ചു ആദരിച്ചു.