കണ്ണൂർ: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി പാ. ജിനു ഏബ്രഹാമും സെക്രട്ടറിയായി പാ. മാത്യു കെ.വി യും ട്രഷററായി ബ്ര. ബോവസ് എബ്രഹാമും തെരെഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കണ്ണൂർ ടൗൺ അസംബ്ളിസ് ഓഫ് ഗോഡ് ചർച്ചിൽ നടന്ന പിവൈസി സമ്മേളനത്തിൽ മലബാർ മേഖലാ പ്രസിഡണ്ട് പാ. സിജു സ്കറിയ അദ്ധ്യക്ഷത വഹിച്ചു. പി വൈസി സംസ്ഥാന പ്രസിഡണ്ട് പാ. ലിജോ കെ ജോസഫ് മുഖ്യ സന്ദേശം നൽകി.
സാമൂഹ്യ സേവനം ഓരോ പെന്തക്കോസ്തുകാരന്റെയും ധാർമ്മിക ഉത്തരവാദിത്വമാണെന്നും സേവനത്തിലൂടെ ക്രിസ്തുവിന്റെ സാക്ഷിയായി നാം സമൂഹത്തിൽ പ്രദർശിപ്പിക്കപ്പെടുകയാണ് വേണ്ടതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പാ. ലിജോ കെ. ജോസഫ് ഓർമ്മിപ്പിച്ചു. സമ്മേളനത്തിൽ സൗത്ത് സോൺ വൈസ് പ്രസിഡണ്ട് പാ. ജോമോൻ ജോസഫ്. കാസർഗോഡ് പ്രസിഡണ്ട് പാ. പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് പിവൈസി ആരംഭിക്കുന്ന പതിനൊന്നാമത് ജില്ലാ കൗൺസിലാണ് കണ്ണൂരിലേത്. സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന ആപ്തവാക്യവുമായി മലയാള പെന്തക്കോസ്ത യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ രൂപം കൊണ്ടിട്ട് ഒരു വർഷം കഴിയുന്നു.ഇതിനോടകം ശ്രദ്ധേയമായ അനേകം പ്രവർത്തനങ്ങളിൽ കൈവെക്കാൻ പിവൈസി ക്ക് കഴിഞ്ഞിട്ടുണ്ട്