പാ. ജോമോൻ ജോസഫിന് പിവൈസി നോർത്ത് മലബാറിന്റെ ചുമതല; സൗത്ത് ബ്ര. ജയിംസ് വർക്കി

കണ്ണൂർ: പെന്തക്കോസ്ത് യൂത്ത് കൗൺസിൽ നോർത്ത് മലബാർ മേഖലയുടെ ചുമതല പാ.ജോമോൻ ജോസഫും സൗത്ത് മലബാർ മേഖലയുടെ ചുമതല ബ്ര. ജെയിംസ് വർക്കിയും ഏറ്റെടുത്തു. നിലവിൽ ആറു ജില്ലകൾ ഉൾപ്പെടുന്നതാണ് പിവൈസിയുടെ മലബാർ മേഖല. ഈ മേഖലയുടെ പ്രസിഡണ്ടായി പാ. സിജു സ്കറിയാ തുടരും.

ആറു ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഇപ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.ഇതിന് പരിഹാരമായാണ് കാസർഗോഡ്,കണ്ണൂർ , വയനാട്,കോഴിക്കോട് ജില്ലകളെ നോർത്ത് മലബാറായും പാലക്കാട് മലപ്പുറം ജില്ലകളെ സൗത്ത് മലബാറായും തിരിച്ചിരിക്കുന്നത്. നിലവിലുള്ള ജില്ലാ കമ്മിറ്റികളെ ശക്തിപ്പെടുത്തുകയും പുതിയവരൂപികരിക്കുകയും ചെയ്യുകയാണ് പുതിയ ഭാരവാഹികളുടെ പ്രധാന ചുമതല.

മലബാർ മേഖലയിൽ പരസ്യ യോഗങ്ങളിലൂടെ പ്രസിദ്ധനായ പാ. ജോമോൻ ശാരോൻ സി.ഇ.എം ജനറൽ കോർഡിനേറ്ററും മലബാർ റീജിയൺ പ്രസിഡണ്ടുമാണ്.വളളിത്തോട് ശാരോൻ ചിൽഡ്രൻസ് ഹോമിന്റ പ്രസിഡണ്ടായി പ്രവർത്തിക്കുന്നു.

പിവൈസി മലബാർ മേഖലയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ബ്ര ജയിംസ് വർക്കി ഐ.പി.സി മലബാർ മേഖലയുടെ ജോ. സെക്രട്ടറിയാണ്.

Comments (0)
Add Comment