ഇന്നും ഞാൻ ഓർക്കുന്നു, ബംഗളുരുവിലെ എന്റെ ഭവനത്തിൽ കുറെ രചനകളുമായി അദ്ദേഹവും എന്റെ പ്രിയ സുഹൃത്തു റെവ. വിൽസൺ ജോൺ ഓടനാവട്ടവും വന്നത്. നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു “ലിബനി ഞാൻ കുറെ പാട്ടുകൾ എഴുതിയിട്ടുണ്ട്, എനിക്കു അതൊന്നു ട്യൂൺ ചെയ്തു തരണം എന്ന്.
മലയാള ക്രൈസ്തവ സംഗീത ലോകത്തിൽ ഞാൻ ചെയ്ത ആദ്യത്തെ പശ്ചാത്തല സംഗീതം പ്രിയ ലിറ്റ്സൻ കെ.ശാമുവേലിന്റെ ആഗമനം ആൽബത്തിന് വേണ്ടിയായിരുന്നു. ആ ആൽബത്തിലെ ഓരോ ഗാനവും അത്രമാത്രം ആസ്സ്വദിച്ചായിരുന്നു ഞങ്ങൾ കമ്പോസ് ചെയ്തത്.
അദ്ദേഹത്തിന്റെ സഹോദരൻ വിൻസെന്റും ഞങ്ങൾ ഒരുമിച്ചു ആ ആല്ബംത്തിനു വേണ്ടി പ്രവർത്തിച്ചു. താൻ പ്രത്യാശവെച്ച യേശുകർത്താവിന്റെ വരവിനെ ഓർത്തു ആ ആൽബത്തിന് “ആഗമനം” എന്ന് പേരിട്ടു.
ഞാൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങളിൽ പ്രിയപ്പെട്ട ഒന്നാണ് കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ എന്ന തന്റെ ഗാനം.
പശ്ചാത്തല സംഗീതത്തിലേക്ക് കാൽചുവടു വയ്ക്കാൻ എനിക്കു ലഭിച്ച ആ നല്ല അവസരം ഞാൻ ഒരിക്കലും മറക്കില്ല.
ചേരും ഞാൻ നിൻ രാജ്യേ ദൈവമേ, കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ, അനുഭവിച്ചറിയുന്നു ഞാൻ, ഞാനെന്നും
വർണിക്കും നീ ചെയ്ത നന്മകൾ തുടങ്ങിയ വളെരെ നല്ല ഗാനങ്ങൾ പ്രിയ ലിറ്റസൺന്റെ തൂലികയിൽ കൂടി പുറത്തു വരാൻ ഇടയായി.
ചേരും ഞാൻ നിന്ന് രാജ്യേ ദൈവമേ എന്നു താൻ എഴുതിയ പ്രകാരം താൻ പ്രിയ വച്ച ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു. നമ്മുടെ പ്രത്യാശയായ യേശു നമ്മെ ചേർക്കുവാൻ വരുന്നളിൽ വീണ്ടും തമ്മിൽ നാം കാണും എന്ന ഉറച്ച പ്രത്യാശയോടെ വിട…
See you in that beautiful shore dear Litscha.