ഇന്ന് ലോക പ്രാഥമിക ശുശ്രൂഷ ദിനം.

ലോകം മുഴുവൻ ഇന്ന് (സെപ്റ്റംബർ 12) ” FIRST AID DAY, അഥവാ പ്രഥമ ശുശ്രുഷ ദിന”മായി ആചരിക്കുന്നു. ഇത് ആഗോളതലത്തിൽ മുൻ കൈയെടുത്ത് ആചരിക്കുന്നത് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ്സ് ആൻഡ് റെഡ് ക്രെസെന്റ് സൊസൈറ്റിയാണ്. ഇവയുടെ കാര്യലയം ജനിവായിലാണ്. ആദ്യം തന്നെ പ്രഥമ ശുശ്രുഷ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ ഒക്കെ മനസ്സിൽ ഓടി എത്തുക കുരിശോ അതുമല്ലെങ്കിൽ പ്ലസ് അടയാളമുള്ള ഒരു രൂപമായിരിക്കും.

ഇന്ന് ഈ ലോക പ്രഥമശുശ്രുഷ ദിനവും ആചാരിക്കപ്പെടുന്നതും അതിന് വേണ്ടിയാണ്. സ്വയവും അത് പോലെ തന്നെ മറ്റുള്ളവന്റെ മുറിവുകൾ തടയാനും ഒരു പൊലിയുന്ന ജീവൻ രക്ഷിക്കാനും ജനങ്ങളെ കൂടുതൽ ബോധവാൻമ്മാർ ആക്കുകയാണ് ലക്ഷ്യം.

ക്രിസ്തുവിന്റെ അനുയായികൾ എന്ന് വിശേഷിപ്പിക്കുന്ന നമ്മളെ സംബന്ധിച്ച ഈ ഒരു ദിനം വളരെയേറെ സുപ്രധാനപ്പെട്ടതാണ്. കാരണം അവൻ (യേശു) തന്റെ ജീവിതത്തിലുടെ നമ്മുക്ക് കാണിച്ചു തന്നതും നമ്മെ പഠിപ്പിച്ചതും മറ്റുള്ളവന്റെ മുറിവ് കെട്ടാനും അവരെ പ്രാർത്ഥിച്ചു സൗഖ്യം ആക്കാനുമാണ്.

ഇനി ചരിത്രത്തിലേക്ക് കടന്നു നോക്കിയാലോ, പ്രഥമ ശുശ്രൂഷയെപ്പറ്റിയുള്ള ഏറ്റവും കൂടുതൽ പഴക്കം ചെന്ന രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങൾ 11ആം നൂറ്റാണ്ടിലാണ്. ” നൈറ്റ്സ് ഹോസ്പിറ്റാളർ ” എന്നറിയപ്പെട്ടിരുന്ന അക്കാലത്തെ ഒരു വിഭാഗം സൈനികർ ചെയ്തു പോന്നിരുന്ന ഒരു പ്രത്യേക ജോലികളാണ് ഇവയിൽ എടുത്തുപറയാവുന്ന സംഭവങ്ങൾ. മറ്റു പട്ടാളക്കാരെയും യാത്രക്കാരെയും അപകടവേളയിൽ പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു ഇവരുടെ പ്രധാന സേവനം അല്ലെങ്കിൽ ജോലി.

ഇതിന്റെ
പ്രധാന ഉദേശ്യലക്ഷ്യങ്ങൾ:

1) ജീവൻ നിലനിർത്തുക

2) അവസ്ഥ മോശം ആക്കാതിരിക്കുക

3) ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക

ഏത് അപകടം നടന്നയിടത്തും ആദ്യമായി അവിടെയെത്തുന്നവർക്ക്‌ ആ രോഗിയുടെ തുടർന്നുള്ള ആരോഗ്യത്തിലും ആയുസ്സിലും ചെറുതല്ലാത്ത പങ്കുണ്ട്‌. അത്യാഹിതം സംഭവിച്ച ആദ്യ മണിക്കൂർ അക്ഷരാർഥത്തിൽ ഗോൾഡൻ അവർ ആണ്‌. ആ സുവർണ്ണനാഴിക കൃത് യമായി ഉപയോഗിക്കാനായാൽ ഒരുപക്ഷേ, രോഗി പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ച്‌ വന്നേക്കാം. അതിനാൽ ഇന്ന് നമ്മുക്ക് മനസ്സ് കൊണ്ട് ഒരു പ്രതിജ്ഞ എടുക്കാം, എന്റെ കണ്ണ്മുൻപിൽ കാണുന്ന ഏതൊരു അപകടവും അതിൽ പെടുന്ന വ്യക്തിക്കും എനിക്ക് കഴിയാവുന്ന രീതിയിൽ ഞാൻ അവരെ പ്രഥമശുശ്രുഷ നൽക്കുകയോ, അതുമായി ബന്ധപ്പെട്ട അധികാരിക്കളെ അറിയിക്കുകയോ ചെയ്തിരിക്കും. ഓർക്കുക, ഒരുപക്ഷെ നമ്മുടെ ഒരു സൽപ്രവർത്തി ആയിരിക്കും നാളെ ഒരു കുടുംബത്തിന് സന്തോഷം നൽകുക.

ശാലോം ധ്വനിയുടെ എല്ലാ പ്രിയ വായനക്കാർക്കും മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠർ എന്ന് എണ്ണി അവരെ സ്നേഹിക്കുവാനും ശുശ്രുഷിക്കുവാനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Comments (0)
Add Comment