പുനലൂർ :അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകുവാൻ പുതിയ
ചാരിറ്റി കമ്മിറ്റി നിയമിക്കപെട്ടു.
ഡയറക്ടറായി പാസ്റ്റർ ജോർജ് വി എബ്രഹാം യു.എസ്.എ യും
കൺവീനറായി പാസ്റ്റർ ബിജി ഫിലിപ്പ് ചങ്ങനാശേരിയും ചുമതലയേറ്റു. സെക്രട്ടറി പാസ്റ്റർ ഷിബു എസ്.ദാസ്, വിളപ്പിൽശാല ട്രഷറാർ ബ്രദർ ബാബു തോമസ്, ചക്കുവള്ളി എന്നിവർ പ്രവർത്തിക്കും. പാസ്റ്റർമാരായ സാബു ടി സാം, ബിനു ജോസഫ്, എൽദോസ് ജേക്കബ്, ജോസഫ് കുഞ്ചെറിയ, ഷാജു ജോൺ, എൽസൺ പോൾ, സജൻ സാമുവേൽ, ബിജു മാത്യു, സഹോദരൻമാരായ ജോൺസൺ ഡബ്ള്യൂ ഡി, ബിനു കുര്യാക്കോസ്, ബന്നി ഡാനിയേൽ തുടങ്ങിയവരാണ് കമ്മിറ്റിയംഗംങ്ങൾ. രണ്ടായിരത്തി ഇരുപത്തിനാലുവരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ ബുദ്ധിമുട്ടിലായിരിക്കുന്നവരെ സഹായിക്കാനുള്ള വിവിധപദ്ധതികൾ തയ്യാറാക്കി വരുന്നു. പുതിയ പ്രവർത്തന വർഷത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ പതിനൊന്നിന് രാവിലെ 10.30 ന് എ.ജി.ഡിസ്ട്രിക്ട് ആസ്ഥാനത്തു ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ റ്റി ജെ സാമുവേൽ നിർവ്വഹിക്കും. കൺവീനർ പാസ്റ്റർ ബിജി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ പാസ്റ്റർ ജോർജ് വി.എബ്രഹാം ആമുഖ പ്രഭാഷണം നടത്തും. ക്രൈസ്റ്റ് എ.ജി. സീനിയർ പാസ്റ്റർ ജോർജ് പി ചാക്കോ ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു എന്നിവർ മുഖ്യ സന്ദേശം നല്കും. ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി.കെ. ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി, മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി, എ.ജി.എം.ഡി.സി നോർത്തിന്ത്യാ മിഷൻ സെക്രട്ടറി പാസ്റ്റർ ജയിംസ് ചാക്കോ തുടങ്ങിയവർ പ്രഭാഷണം നടത്തും.
സെക്രട്ടറി പാസ്റ്റർ ഷിബു എസ്.ദാസ് സ്വാഗതവും ട്രഷറാർ ബ്രദർ ബാബു തോമസ് കൃതജ്ഞതയും പറയും.നിർധനരായ 10 കുടുംബങ്ങൾക്ക് വിവാഹധനസഹായവും നൽകുന്നു. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ തൽപ്പരരായ എല്ലാവരേയും പങ്കാളികളാക്കി കൊണ്ട് വിപുലമായ പ്രവർത്തന പദ്ധതി കളാണ് ചാരിറ്റി ഡിപ്പാർട്ട്മെന്റ് ക്രമീകരിച്ചു കൊണ്ടിരിക്കുന്നത്.
വാർത്ത
ഷാജൻ ജോൺ ഇടയ്ക്കാട്